Thursday, November 21, 2024
spot_img
More

    മിഖായേല്‍ മാലാഖയുടെ രൂപം ധരിക്കുന്നതിന് വിലക്ക്

    മോണ്‍ട്രിയല്‍: ജോലിക്കിടയില്‍ മതപരമായ ചിഹ്നങ്ങള്‍ വസ്ത്രങ്ങളില്‍ ധരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് മോണ്‍ട്രിയല്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വിലക്കേര്‍പ്പെടുത്തി. സിബിസി/ റേഡിയോ കാനഡയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രധാനമായും മിഖായേല്‍ മാലാഖയുടെ ചിത്രങ്ങളോ രൂപങ്ങളോ വസ്ത്രങ്ങളില്‍ ധരിക്കുന്നതിനാണ് വിലക്ക്.

    കനേഡിയന്‍പോലീസിന്റെ പ്രത്യേക മധ്യസ്ഥനാണ് മിഖായേല്‍ മാലാഖ. സെപ്തംബര്‍ ഏഴിന് പല പോലീസുദ്യോഗസ്ഥരുംയൂണിഫോമില്‍ വിശുദ്ധ മിഖായേല്‍ ഞങ്ങളെ രക്ഷിക്കുന്നു എന്ന ബാഡ്ജ് ധരിച്ചിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വ്യാപകമായിരുന്നു. ഇത് വിവാദമായതോടെയാണ് പോലീസ് വകുപ്പ് ഇത്തരം ബാഡ്ജുകള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!