സാത്താൻ വലിയ കൗശലക്കാരനാണ്. അവൻ നമ്മെ കെണിയിൽ വീഴ്ത്താൻ പലതന്ത്രങ്ങളുംപരീക്ഷിക്കും. അതിൽ പ്രധാനം അവൻ നമ്മുടെ ആത്മാവിനെ നോക്കും.അതിൽ എന്താണുള്ളതെന്ന്.. അസൂയ,വെറുപ്പ്, ജഡികാസക്തി, മദ്യപാനാസക്തി, ധനമോഹം ഇതൊക്കെയാണ് നമ്മുടെ ആത്മാവിലുളളതെങ്കിൽ അവന് വലിയ സന്തോഷമായി. അവൻ നമ്മുടെ അത്തരം ചിന്തകളെ ഊതിക്കത്തിക്കും.
സൽവിചാരങ്ങളാണെങ്കിൽ സാത്താന് തെല്ലും സന്തോഷമുണ്ടാവില്ല. പക്ഷേ നിരാശയുണ്ടോ, ഉത്കണ്ഠയുണ്ടോ,അഹങ്കാരമുണ്ടോ സാത്താൻ അതൊക്കെ വളർത്തിക്കൊണ്ടിരിക്കും.
അതായത് ആത്മാവിനുള്ളിലെ തിന്മയെ ജ്വലിപ്പിക്കുകയാണ് സാത്താന്റെ ശീലം. അവൻ അതിനാണ് തക്കം പാർത്തുകഴിയുന്നത്. അവനെ നാണംകെടുത്താൻ,തോല്പിക്കാൻ നമ്മൾ ചെയ്യേണ്ടത് ആത്മാവിൽ നല്ലവിചാരങ്ങൾ നിറയ്ക്കുക എന്നതാണ്.
സാത്താൻ തോറ്റ് തുന്നംപാടട്ടെ..