Sunday, July 13, 2025
spot_img
More

    സന്യാസസമൂഹങ്ങള്‍ ജനുവരി ആറിന് പ്രാര്‍ത്ഥനാദിനമായി ആചരിക്കും

    കൊച്ചി: സന്യാസസമൂഹങ്ങള്‍ ജനുവരി ആറിന് പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. സീറോ മലബാര്‍ സഭയില്‍ കൂട്ടായ്മ സാധ്യമാക്കുക എന്നതാണ് പ്രാര്‍ത്ഥനാദിനത്തിന്റെ ലക്ഷ്യം. സീറോ മലബാര്‍ റിലീജിയസ് കോണ്‍ഫ്രന്‍സാണ് പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

    ബിഷപ്‌സ് സിനഡിന്റെ ആദ്യദിനംകൂടിയാണ് ജനുവരി ആറ്. എല്ലാ സന്യാസസമൂഹങ്ങളിലും ഒരു മണിക്കൂര്‍ ദിവ്യകാരുണ്യആരാധന നടത്തിയാണ് പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്.

    ദൈവം സീറോ മലബാര്‍ സഭയില്‍ യഥാര്‍തഥവും ശാശ്വതവുമായ അനുരഞ്ജനത്തിന് ഇടപെടുകയും അത് സുഗമമാക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം. ഫാ.സാജു ചക്കാലയ്ക്കല്‍ സിഎംഐയും സിസ്റ്റര്‍ തെരസീന എഫ് സി സിയും ഒപ്പുവച്ചിരിക്കുന്ന പ്രസ്താവനയില്‍ പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!