ചില കാര്യങ്ങള്‍ ലേയ്്റ്റാകുമ്പോള്‍ പ്രയാസപ്പെടരുത്. ചില കാര്യങ്ങള്‍ പ്രാര്‍ത്ഥിച്ചിട്ട് മറുപടി വരാന്‍ വൈകുമ്പോള്‍ പ്രയാസപ്പെടരുത്. പതിനഞ്ച് മിനിറ്റ നേരത്തെ വന്നാല്‍ അസുഖമുളള ജീവനുള്ള ഒരാളെ സുഖപ്പെടുത്തിഎന്നതാണ് റിസള്‍ട്ട്.
പതിനഞ്ച് മിനിറ്റ് കഴിഞ്ഞുവന്നാല്‍ മരിച്ച ഒരാളെ ഉയിര്‍പ്പിച്ചു എന്നതാണ് റിസള്‍ട്ട്.ലേയ്റ്റായാല്‍ ഇഫക്ടിന് വ്യത്യാസം വരും. അതുകൊണ്ട് ലേയ്റ്റാകുമ്പോള്‍ പ്രയാസപ്പെടരുത്.ചില കാര്യങ്ങള്‍ ലേയ്റ്റായാല്‍ അത് നടക്കുമ്പോഴുള്ള അതിന്റെ ഫലത്തിന് വ്യത്യാസം വരും. റേയ്ഞ്ചിന് വ്യത്യാസം വരും.
ഉദാഹരണത്തിന് ലാസര്‍രോഗിയായിരിക്കുന്നു.കര്‍ത്താവ് വരാന്‍വേണ്ടി പെങ്ങന്മാര്‍ ആളെ അയ്ക്കുന്നു. പക്ഷേ കര്‍ത്താവ് നാലു ദിവസം കഴിഞ്ഞാണ് പോയത്. കാരണമെന്താണ്. ഇപ്പോള്‍ ചെന്നാല്‍ രോഗിയായ ലാസറിനെ സുഖപ്പെടുത്താം. നാലു ദിവസം കഴിഞ്ഞ് ചെന്നാലോ മരിച്ച് അഴുകാന്‍ തുടങ്ങിയ ലാസറിനെ ഉയിര്‍പ്പിക്കാം.