മെല്‍ബണ്‍: ഓസ്‌ട്രേലിയായിലെ മെല്‍ബണ്‍ രൂപതയുടെ പുതിയ ഇടയനായി ഫാ.ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐ നിയമിതനായി. നിലവിലെ ബിഷപ് മാര്‍ ബോസ്‌ക്കോ പുത്തൂര്‍ 75 വയസ് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം.
1966 ലാണ് നിയുക്തമെത്രാന്റെ ജനനം. 1997 ല്‍വൈദികനായി. സിഎംഐ കോഴിക്കോട് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ നിരവില്‍പുഴയിലെ സെന്റ് ഏലിയാസ് ആശ്രമത്തി്‌ന്റെ പ്രിയോറായും സെന്റ് ഏലിയാസ് പള്ളി വികാരിയായും മക്കിയാട്‌സെന്റ് ബെനഡിക്ടന്‍ ആശ്രമത്തിലെ ഇംഗ്ലീഷ് അധ്യാപകനായും സേവനം ചെയ്തുവരികയായിരുന്നു. നിരവധി വിദേശരാജ്യങ്ങളില്‍ സേവനം ചെയത് പരിചയവുമുണ്ട്.
2013 ലാണ് മെല്‍ബണ്‍ രൂപത നിലവില്‍ വന്നത്. രൂപതയുടെ ആദ്യ മെത്രാനായിരുന്നു മാര്‍ ബോസ്‌ക്കോ പുത്തൂര്‍.