ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തില്‍ കേരളവും ഉള്‍പ്പെടുത്തുമെന്ന് ഡല്‍ഹി ഫരീദാബാദ് ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. മാര്‍പാപ്പയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെങ്കിലും മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ തീയതിയും റൂട്ടും നിശ്ചയിക്കപ്പെട്ടിട്ടില്ല.അടുത്ത വര്‍ഷത്തെ സന്ദര്‍ശന ചാര്‍ട്ടിലായിരിക്കും ഭാരതസന്ദര്‍ശനം ഉള്‍പ്പെടുത്തുക. മാര്‍ ഭരണിക്കുളങ്ങര അറിയിച്ചു.