കുറവിലങ്ങാട് പള്ളിയില്‍ മൂന്നു നോമ്പ് തിരുനാളിന് ജനുവരി 29 ന് കൊടിയേറും

കുറവിലങ്ങാട്: കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍തഥാടനദേവാലയത്തില്‍ മൂന്നു നോമ്പ് തിരുനാള്‍ ആചരിക്കുന്നു. ജനുവരി 29 ഞായറാഴ്ച രാവിലെ 6.45 ന് കൊടിയേറ്റ് . 30 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍റാസയും സന്ദേശവും.

ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം 31 ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. അന്നേ ദിവസം രാവിലെ 10.30 ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ഫെബ്രുവരി ഒന്നാം തീയതി രാവിലെ 10.30 ന് കാഞ്ഞിരപ്പളളി രൂപതാമെത്രാന്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates