Wednesday, January 15, 2025
spot_img
More

    കേള്‍ക്കുന്നതെല്ലാം വിശ്വസിക്കണമോ..തിരുവചനം പറയുന്നത് കേള്‍ക്കൂ

    ഓരോരുത്തരെക്കുറിച്ചും നിത്യവും ഓരോന്നും കേള്‍ക്കുന്നവരാണ് നമ്മള്‍. അതെല്ലാംതന്നെ അത്ര നല്ല്തായിരിക്കണമെന്നുമില്ല. ഗോസിപ്പുകള്‍ കേള്‍ക്കാന്‍ പൊതുവെ മനുഷ്യന് താല്പര്യമാണ്. അതുപോലെതന്നെ പറഞ്ഞുപരത്താനും. എന്നാല്‍ കേള്‍ക്കുന്നതെല്ലാം വിശ്വസിക്കരുതെന്നാണ് തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

    പ്രഭാഷകന്‍ 19:15 ലാണ് ഇക്കാര്യം പറയുന്നത്. കേള്‍ക്കുന്ന രഹസ്യങ്ങളോടുള്ള നമ്മുടെ വ്യക്തിപരമായ സമീപനം എന്തായിരിക്കണമെന്നുകൂടി ഇതില്‍ പറയുന്നുണ്ട്. നമുക്ക് അതെന്താണെന്ന് പരിശോധിക്കാം:

    രഹസ്യം കേട്ടവിഡ്ഢി പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയെപോലെ ക്ലേശിക്കും. തുടയില്‍ തുളഞ്ഞുകയറിയ അസ്ത്രം പോലെയാണ് ഭോഷന്റെ ഉള്ളില്‍ രഹസ്യം. കേട്ട കാര്യം സ്‌നേഹിതനോട് നേരിട്ടു ചോദിക്കുക. അവന്‍ അത് ചെയ്തിട്ടില്ലായിരിക്കാം. ചെയ്താല്‍ തന്നെ മേലില്‍ അങ്ങനെ ചെയ്യാതിരിക്കട്ടെ. അയല്‍ക്കാരനോട് നേരിട്ടു ചോദിക്കുക. അവനത് പറഞ്ഞിട്ടില്ലായിരിക്കാം; പറഞ്ഞാല്‍തന്നെ മേലില്‍ അങ്ങനെ പറയാതിരിക്കട്ടെ. സനേഹിതനോട് ചോദിക്കുക, അതു മിഥ്യാപവാദമായിരിക്കും. കേള്‍ക്കുന്നതെല്ലാം വിശ്വസിക്കരുത്( പ്രഭാ 19:11-15)

    പല ബന്ധങ്ങളും തകരുന്നത് കേള്‍ക്കുന്നതെല്ലാം വിശ്വസിക്കുന്നതുകൊണ്ടാണ്. അവയുടെ സത്യാഅസത്യങ്ങള്‍ നാം അറിയുന്നില്ലല്ലോ. അതുകൊണ്ട് ഈ തിരുവചനം നമുക്ക് വെളിച്ചം നല്കട്ടെ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!