ദൈവത്തിന്റെ മുമ്പില്‍ കണക്ക് ബോധിപ്പിക്കേണ്ടി വരുമെന്ന വിശ്വാസം നമുക്കുണ്ടായിരുന്നുവെങ്കില്‍ ഒരിക്കലും നമ്മള്‍ ഇതുപോലെ ജീവിക്കില്ലായിരുന്നു. കുറച്ചുകൂടി ദൈവത്തെ ഗൗരവത്തിലെടുത്തും കുറച്ചുകൂടി നന്മ ചെയ്തും തിന്മയില്‍ നിന്ന് അകന്നും ജീവിക്കുമായിരുന്നു. പക്ഷേ എന്തു ചെയ്യാം നമ്മില്‍ പലര്‍ക്കും അത്തരമൊരു ചിന്തയില്ല.
അതുകൊണ്ട് ഇപ്പോഴും നാം തിന്മയില്‍ മുഴുകി ജീവിക്കുന്നു. അശുദ്ധചിന്തകളില്‍ മുഴുകുന്നു. അശുദ്ധപ്രവൃത്തികള്‍ ചെയ്യുന്നു. അയല്‍ക്കാരനെതിരെ തിന്മ നിരൂപിക്കുന്നു. സഹായം ചോദിച്ചവനില്‍നിന്ന് മുഖംതിരിക്കുന്നു. അപവാദംപറയുന്നു, മോഷ്ടിക്കുന്നു.വ്യഭിചാരം ചെയ്യുന്നു. എല്ലാവിധ മ്ലേച്ഛതകളും ചെയ്യുന്നു.
ഇങ്ങനെ ജീവിക്കുന്ന നമ്മോടാണ് വചനം പറയുന്നത് നാമെല്ലാവരും ദൈവത്തിന്റെ ന്യായാസനത്തില്‍ മുമ്പാകെ നില്‍ക്കേണ്ടവരാണല്ലോ( റോമ 14;10) എന്ന്. തുടര്‍ന്ന് വചനം പറയുന്നത് ഇങ്ങനെയാണ്. ആകയാല്‍ നാം ഓരോരുത്തരും ദൈവത്തിന്റെമുമ്പില്‍ കണക്ക് ബോധിപ്പിക്കേണ്ടിവരും( റോമ 14:12)
ദൈവത്തിന്റെ മുമ്പില്‍ പ്രവൃത്തികളുടെ കണക്ക് ബോധിപ്പിക്കേണ്ടിവരുമ്പോള്‍ അതില്‍ സല്‍പ്രവൃത്തികളെത്ര ദുശ്പ്രവൃത്തികളെത്ര.. ഹോ എന്റെദൈവമേ…