രാജി: വിദഗ്‌ദോപദേശം തേടുന്നുവെന്ന് മാര്‍പാപ്പയുടെ വെളിപെടുത്തല്‍

വത്തിക്കാന്‍ സിറ്റി: പാപ്പസ്ഥാനത്ത് നിന്ന് വിരമിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. സ്വിസ് ടെലിവിഷന്‍ ആര്‍എസ്‌ഐ ഇന്ന് വൈകുന്നേരം സംപ്രേഷണം ചെയ്യുന്ന അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.

പാപ്പാ പദവിയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യ്ത്തിലാണ് ഈ അഭിമുഖം. തനിക്ക് പ്രായമായെന്ന് പാപ്പ സ്വയംവിശേഷിപ്പിക്കുന്നു. ശാരീരികക്ഷമത കുറഞ്ഞതിനെക്കുറിച്ചും പാപ്പ സമ്മതിക്കുന്നു. കൃത്യത കുറവ്, നിലവിലെ സാഹചര്യങ്ങളെ വിലയിരുത്തുന്നതിനെക്കുറിച്ചുള്ളഅറിവില്ലായ്മ,ശാരീരികബുദ്ധിമുട്ട് തുടങ്ങിയവയാണ് രാജിവയ്ക്കലിനെക്കുറിച്ച് തന്നെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും പാപ്പ വ്യക്തമാക്കുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ കര്‍ദിനാള്‍മാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates