“കത്തോലിക്കാ പത്രപ്രവര്‍ത്തകര്‍ സത്യം പറയാന്‍ വിളിക്കപ്പെട്ടവര്‍”

വാഷിംങ്ടണ്‍: കത്തോലിക്കാ പത്രപ്രവര്‍ത്തകര്‍ സത്യംപറയാന്‍ വിളിക്കപ്പെട്ടരാണെന്ന് ഇഡബ്യൂടിഎന്‍ സിഇഒ മൈക്കല്‍ പി വാഴ്‌സോ. പരമ്പരാഗത ധാര്‍മ്മികമൂല്യങ്ങള്‍ക്കും മതപരമായ അസഹിഷ്ണുതകള്‍ക്കും മുമ്പില്‍ കത്തോലിക്കാപത്രപ്രവര്‍ത്തകര്‍ സത്യം പറയണം..വര്‍ത്തമാനകാലത്തില്‍ കത്തോലിക്കര്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

സെക്കുലര്‍ ലോകത്തില്‍ നിരവധിയായ അസത്യവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരമൊരു കാലത്ത് സുവിശേഷം പ്രഘോഷിക്കുക,സുവിശേഷ മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കുക എന്നിവ നിരവധിയായ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇഡബ്യൂടിഎന്‍ പോലും ഇതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. ഇടതില്‍ നിന്നും വലതില്‍ നിന്നും തങ്ങള്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവുംവലിയ റിലീജിയസ് മീഡിയ നെറ്റ് വര്‍ക്കാണ് ഇഡബ്യുടിഎന്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates