Thursday, December 26, 2024
spot_img
More

    മാര്‍ച്ച് 25 ന് മാതാവിന്റെ വിമലഹൃദയസമര്‍പ്പണം നടത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം

    വത്തിക്കാന്‍ സിറ്റി: മംഗളവാര്‍ത്താതിരുനാള്‍ ആചരിക്കുന്ന മാര്‍ച്ച് 25 ന് പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പണം നടത്താന്‍ കത്തോലിക്കാ വിശ്വാസികളോട് മാര്‍പാപ്പയുടെ ആഹ്വാനം. ലോകത്തിന്റെ സമാധാനത്തിന് വേണ്ടി യുക്രെയ്‌നെയും റഷ്യയെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ സമര്‍പ്പിച്ചതിന്റെ ഒന്നാം വാര്‍ഷികം കൂടിയാണ് മാര്‍ച്ച് 25.

    ഇതേ ദിവസം മാതാവിന് പുന:സമര്‍പ്പണം നടത്തണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. മാര്‍ച്ച് 22 ന് നടന്ന പൊതുദര്‍ശനവേളയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വര്ഷം ലോകമെങ്ങുമുള്ള മെത്രാന്മാരോടു ചേര്‍ന്ന് സഭയെയും മനുഷ്യവംശത്തെ മുഴുവനെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ച കാര്യവും പാപ്പ അനുസ്മരിച്ചു.

    കഴിഞ്ഞ കാലങ്ങളില്‍ അനേകം മാര്‍പാപ്പമാര്‍ ലോകത്തെയും സഭയെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. 1942 ഒക്ടോബര്‍ 31 ന് പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ ലോകത്തെ മുഴുവനും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മൂന്നു തവണ ലോകത്തെയും സഭയെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!