ആമസോണ്‍ വിറ്റഴിക്കുന്ന ഗെയിംബോര്‍ഡ് സാത്താനികമാണെന്ന് ഭൂതോച്ചാടകന്‍

ആമസോണിലൂടെ വിറ്റഴിക്കപ്പെടുന്ന ബോര്‍ഡ് ഗെയിം അപകടകാരിയും സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ടതാണെന്നും വ്യക്തമാക്കിക്കൊണ്ട് ഭൂതോച്ചാടകന്‍. ഡിജിറ്റല്‍ ഇവാഞ്ചലൈസേഷനെക്കുറിച്ച് യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴാണ് ഹോളി സ്പിരിറ്റ് ബോര്‍ഡ് എന്ന ഗെയിംബോര്‍ഡിന്റെ പി്ന്നിലെ അപകടത്തെക്കുറി്ച്ച് ഫാ. ഏണെസ്റ്റോ മരിയ കാരോ വ്യക്തമാക്കിയത്.

ദൈവവുമായി ബന്ധപ്പെടാന്‍ കഴിയുന്നുവെന്നാണ് ഈ ഗെയിംകാര്‍ഡിനെക്കുറിച്ച് പറയുന്നത്. പക്ഷേ ഇത് ഓജോ ബോര്‍ഡാണ്. ബൈബിള്‍ നിരോധിച്ചിട്ടുള്ള ഒരു കളിയാണ് ഇത്. യേശുക്രിസ്തുവിനോട് സംസാരിക്കാനാണ് ഈ ബോര്‍ഡ് ഉപയോഗിക്കുന്നത്.എന്നാല്‍ ദൈവം ഒരിക്കലും ഈ രീതിയില്‍ സംസാരിക്കുകയില്ല.

ദൈവം ഒരിക്കലും നിഗൂഢമായരീതിയില്‍ മറുപടി നല്കില്ല. അതുകൊണ്ട് ഹോളിസ്പിരിറ്റ് ബോര്‍ഡ് ആരും ഉപയോഗിക്കരുത്. വൈദികന്‍ മുന്നറിയിപ്പ് നല്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates