Thursday, November 21, 2024
spot_img
More

    എല്ലാ ദിവസവും കുരിശിന്റെ വഴി പ്രാര്‍ത്ഥന ചൊല്ലിയിരുന്ന മദര്‍ ആഞ്ചലിക്ക

    നോമ്പുകാലങ്ങളില്‍ അതില്‍ തന്നെ നോമ്പിലെ വെള്ളിയാഴ്ചകളില്‍ അര്‍പ്പിക്കപ്പെടുന്ന ഒരു ഭക്ത്യഭ്യാസമാണ് കുരിശിന്റെ വഴി. എന്നാല്‍ വര്‍ഷത്തിലെ എല്ലാ ദിവസവും കുരിശിന്റെ വഴി ചൊല്ലിയിരുന്ന ഒരാളുണ്ട്. മദര്‍ ആഞ്ചലിക്ക. ഇഡബ്ല്യൂടിഎന്‍ എന്ന മാധ്യമശൃംഖലയ്ക്ക് രൂപം നല്കിയ സന്യാസിനി.

    കുരിശിന്റെ വഴി പ്രാര്‍ത്ഥന തന്നെ ശക്തിപ്പെടുത്തുന്ന പ്രാര്‍ത്ഥനയാണെന്ന്് മദര്‍ വിശ്വസിച്ചിരുന്നു. ദുരിതപൂര്‍ണ്ണമായ ജീവിതമായിരുന്നു അവരുടേത്. കുടുംബത്തില്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചായിരുന്നു മദര്‍ വളര്‍ന്നുവന്നത്. അമ്മ വിഷാദരോഗിയായിരുന്നു. ദാരിദ്ര്യം അനുഭവിച്ചുവളര്‍ന്ന നാളുകള്‍. ഇതിന് പുറെ ശാരീരികാസ്വസ്ഥതകളും.

    ഇത്തരമൊരു അവസ്ഥയിലാണ് കുരിശിന്റെ വഴി പ്രാര്‍ത്ഥനകളോട് ആഞ്ചലിക്കയ്ക്ക് ആഭിമുഖ്യമുണ്ടായത്. സഹനങ്ങള്‍ വേട്ടയാടിയ ദിനങ്ങളില്‍ ദൈവത്തില്‍ മാത്രമായിരുന്നു അവരുടെ ആശ്രയത്വം. ക്രിസ്തുവിന്റെ കുരിശിനോട് ചേര്‍ത്ത് തന്റെ സഹനങ്ങളും ദുരിതങ്ങളും സമര്‍പ്പിച്ചപ്പോള്‍ അത് സഹിക്കാനുള്ള ശക്തി ആഞ്ചലിക്കയ്ക്ക ലഭിക്കുകയായിരുന്നു

    . മദര്‍ ആഞ്ചലിക്ക കാണിച്ചുതന്ന ഈ മാതൃക നമുക്കും അനുകരിക്കാവുന്നതേയുള്ളൂ. നാംകടന്നുപോകുന്ന സഹനങ്ങള്‍ ക്ഷമയോടെ സഹിക്കാന്‍ ക്രിസ്തുവിന്റെ കുരിശിനോട് അവ ചേര്‍ക്കുക. കുരിശിന്റെ വഴി പ്രാര്‍ത്ഥന എല്ലാ ദിവസവും ചൊല്ലുക

    2016 ഈസ്റ്റര്‍ദിനത്തിലായിരുന്നു മദര്‍ ആഞ്ചലിക്ക നിത്യസമ്മാനത്തിനായി യാത്രയായത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!