Thursday, November 21, 2024
spot_img
More

    റോമിലെ ദു:ഖവെള്ളിയാചരണത്തിന്റെ കഥ

    ഒരിക്കല്‍ മല്ലയുദ്ധങ്ങള്‍ നടന്നിരുന്ന റോമിലെ കൊളോസിയത്തിലാണ് ദു:ഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടക്കുന്നത്. റോമാസാമ്രാജ്യത്തില്‍ നിലനിന്നിരുന്ന പൊതുവിനോദ കേന്ദ്രങ്ങളില്‍ ഏറ്റവും വലുതായിരുന്നു കൊളോസിയം. ക്രൂരവിനോദമായ മല്ലയുദ്ധങ്ങള്‍ക്കായിരുന്നു കൊളോസിയം സാക്ഷ്യം വഹിച്ചിരുന്നത്. വത്തിക്കാനിലെ ദു:ഖവെള്ളി ആചരണം ഇന്ന് കൊളേസിയത്തിലാണ് അരങ്ങേറുന്നത്.

    വിയാ ക്രൂസിസ് , വേ ഓഫ് ദി ക്രോസ്, എന്നെല്ലാം അറിയപ്പെടുന്ന കുരിശിന്റെ വഴിയാണ് ദു:ഖവെള്ളിയിലെ പ്രധാനപ്പെട്ട തിരുക്കര്‍മ്മം.മാര്‍പാപ്പമാരാണ് കുരിശിന്റെ വഴിക്ക് നേതൃത്വം കൊടുക്കുന്നത്. മാര്‍പാപ്പയും മെത്രാന്മാരും് ചുവന്ന തിരുവസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടാണ് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നത്.

    രാത്രി ഒമ്പതുമണിക്ക് കൊളോസിയത്തില്‍ നിന്ന്് മെഴുകുതിരി പ്രദക്ഷിണമായിട്ടാണ് കുരിശിന്റെ വഴി ആരംഭിക്കുന്നത്. കുരിശിന്റെ വഴിയിലെ ഓരോ സ്ഥലത്തും ചെറിയ ഒരു പ്രാര്‍ത്ഥനയും ധ്യാനവുമുണ്ട്. കൊളോസിയത്തില്‍ ആരംഭിച്ച കുരിശിന്റെ വഴി പാലറ്റൈന്‍ കുന്നില്‍ സമാപിക്കും.

    ഓരോ വര്‍ഷവും വത്തിക്കാനിലെ കുരിശിന്റെ വഴിയില്‍ി പുതിയ വിചിന്തനങ്ങളാണ് ഉപയോഗിക്കുന്നത്.

    1991 മുതല്ക്കാണ് വത്തിക്കാനില്‍ സുവിശേഷങ്ങളിലധിഷ്ഠിതമായ കുരിശിന്റെ വഴി ആരംഭിച്ചത്. അന്നു മുതല്‍ കൊളോസിയത്തില്‍ ഈ കുരിശിന്റെ വഴിയാണ് നടത്തുന്നത്. ഇതാവട്ടെ നമ്മള്‍ പരമ്പരാഗതമായി നടത്തിവരുന്ന കുരിശിന്റെ വഴിയിലെ സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തവുമാണ്.

    യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുകയും അറസ്‌ററ് ചെയ്യുകയും ചെയ്യുന്നു, സെന്‍ഹെദ്രീന്‍ യേശുവില്‍ കുറ്റം ചുമത്തുന്നു. പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു. പീലാത്തോസ് യേശുവിന് വധ ശിക്ഷ വിധിക്കുന്നു, യേശുവിനെ ചമ്മട്ടി്‌കൊണ്ടടിക്കുകയും ശിരസില്‍ മുള്‍ മുടി അണിയിക്കുകയും ചെയ്യുന്നു, യേശു കുരിശു ചുമക്കുന്നു, ശിമയോന്‍ കുരിശ് വഹിക്കാന്‍ യേശുവിനെ സഹായിക്കുന്നു, യേശു ജെറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു, യേശുവിനെ കുരിശില്‍ തറയ്ക്കുന്നു, യേശു നല്ല കള്ളന് പറുദീസാ വാഗ്ദാനം ചെയ്യുന്നു, യേശു മറിയത്തെ യോഹന്നാനും യോഹന്നാനെ മറിയത്തിനും ഭരമേല്പിക്കുന്നു, യേശു കുരിശില്‍ മരിക്കുന്നു, യേശുവിനെ കല്ലറയില്‍ സംസ്‌കരിക്കുന്നു എന്നിവയാണ് വത്തിക്കാനിലെ കുരിശിന്‌റെ വഴിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!