വത്തിക്കാന്‍ സിറ്റി: ദു:ഖവെള്ളിയാഴ്ച കൊളോസിയത്തില്‍ നടന്ന കുരിശിന്റെ വഴിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്തില്ല. തണുത്തകാലാവസ്ഥയെ തുടര്‍ന്നാണ് അദ്ദേഹം കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ നിന്ന് വിട്ടുനിന്നത്.
എന്നാല്‍ സാന്താ മാര്‍ത്തയില്‍ നിന്നുകൊണ്ട് അദ്ദേഹം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു ഒരാഴ്ച മുമ്പാണ് പാപ്പ ബ്രോങ്കൈറ്റീസിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയത്.
വിശുദ്ധവാരത്തിലെ തിരുക്കര്‍മ്മങ്ങളില്‍ പാപ്പ പങ്കെടുക്കുമെന്ന് അദ്ദേഹം ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം വത്തിക്കാന്‍ പത്രക്കുറിപ്പ് ഇറക്കിയിരുന്നുവെങ്കിലും അതിശൈത്യം കാരണമാണ് പുറത്തുള്ള പ്രാര്‍ത്ഥനകള്‍ ഒഴിവാക്കിയത്.