എത്യോപ്യ; ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് കത്തോലിക്കാ സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

എത്യോപ്യ: ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് കത്തോലിക്കാസന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.കാത്തലിക് റിലീഫ് സര്‍വീസിലെ സെക്യൂരിറ്റി മാനേജറും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ഇരുവരെയും വെടിവച്ചുകൊല്ലുകയായിരുന്നു.

അഡിസ് അബാബയിലേക്ക് ജോലിയാവശ്യത്തിന് വേണ്ടി പോകുമ്പോഴായിരുന്നു ഇരുവരും കൊല്ലപ്പെട്ടത്. കൊലയാളികളെക്കുറിച്ച് വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.

ഗവണ്‍മെന്റ് അടുത്തയിടെ കൈക്കൊണ്ട ചിലതീരുമാനങ്ങള്‍ക്കെതിരായി ദേശവ്യാപകമായി പ്രക്ഷോഭം നടന്നുവരികയായിരുന്നു. അതിന്റെ ഭാഗമായിട്ടാവാം കൊലപാതകം എന്ന് അനുമാനിക്കുന്നു.

കാത്തലിക് റിലീഫ് സര്‍വീസിന്‌റെ അവിഭാജ്യ ഘടകമായിരുന്നു ഇരുവരുമെന്നും അവരുടെ നഷ്ടമോര്‍ത്ത് ഖേദിക്കുന്നുവെന്നും സിആര്‍എസ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates