ഒരു കുടുംബത്തില്‍ നിന്ന് ദൈവവിളി ഉണ്ടാകുന്നതിന് പിന്നിലെ കാരണമെന്തായിരിക്കും? അല്ലെങ്കില്‍ എന്തെങ്കിലും കാരണമുണ്ടാവുമോ? തീര്‍ച്ചയായും കാരണമുണ്ടാവുമെന്നാണ് അമേരിക്കയില്‍ നടന്ന ഒരു സര്‍വ്വേ വ്യക്തമാക്കിയിരിക്കുന്നത്.
ഈ വര്‍ഷം അമേരിക്കയില്‍ പൗരോഹിത്യംസ്വീകരിക്കുന്നവര്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ ഫലമായിട്ടാണ് ഈ റിപ്പോര്‍ട്ട് പ്രസി്ദ്ധീകരിച്ചിരിക്കുന്നത്.
450 പേര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നത് ഇവരെല്ലാം സ്ഥിരമായി ജപമാല ചൊല്ലിയിരുന്നവരും ദിവ്യകാരുണ്യാരാധനയില്‍ പങ്കെടുത്തിരുന്നവരുമായിരുന്നുവെന്നാണ്.
മാത്രവുമല്ല കുടുംബത്തിന്റെ മാതൃകയും പിന്തുണയും പ്രധാനപ്പെട്ടതായിരുന്നുവെന്നും അവര്‍ പറയുന്നു. മാതാപിതാക്കളുടെ ഒത്തൊരുമിച്ചുള്ള ജീവിതവും പ്രാര്‍ത്ഥനയും ദൈവവിളിയെ സ്വാധീനിച്ചിരുന്നതായി അവര്‍ പറയുന്നു. ഇവരില്‍ പലരുടെയും ബന്ധുവായി ഒരു വൈദികനും ഉണ്ടായിരുന്നു.
ഇവര്‍ ചെറുപ്പകാലത്ത് അള്‍ത്താരശുശ്രൂഷകരുമായിരുന്നു. ഇടവകവൈദികന്റെ സ്വാധീനവും പ്രധാനപ്പെട്ടതായിരുന്നുവെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു.