അട്ടപ്പാടി : ലോകമെങ്ങുമുള്ള മലയാളികളുടെ ആത്മീയജീവിതത്തില്‍ പുതിയ കുതിച്ചുച്ചാട്ടത്തിന് വഴിയൊരുക്കിയ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന് 25 വര്‍ഷം. അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും ഈ നിമിഷങ്ങളില്‍ ദൈവത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ടാണ് സെഹിയോന്‍ ധ്യാനകേന്ദ്രം സില്‍വര്‍ ജൂബിലി ആഘോഷിച്ചത്.
പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ ബലിയില്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍,ഫാ. ജോമിസ് കൊടകശ്ശേരില്‍,ഫാ. സോജി ഓലിക്കല്‍, ഫാ. ആന്റണി നെടുംപുറത്ത്, ഫാ.ബിനോയി കരിമരുതിങ്കല്‍ എന്നിവരും ഫൊറോനയുടെ കീഴിലുള്ള വിവിധ ഇടവകകളിലെ വൈദികരും സഹകാര്‍മ്മികരായിരുന്നു.