Sunday, December 22, 2024
spot_img
More

    കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് വത്തിക്കാനില്‍

    വത്തിക്കാന്‍ സിറ്റി: കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍ വത്തിക്കാനിലെത്തി. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പൊതുദര്‍ശന പരിപാടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പം പങ്കെടുക്കുകയും ചെയ്തു.

    സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ രണ്ടുമാര്‍പാപ്പമാര്‍ എന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. കോപ്റ്റിക് കത്തോലിക്കാസഭകളുടെ സാഹോദര്യസ്‌നേഹദിനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ കണ്ടുമുട്ടല്‍.

    1973 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും ഷെനൂദ മൂന്നാമന്‍ പാപ്പയും തമ്മില്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ചായിരുന്നു ഈ സന്ദര്‍ശനം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!