Sunday, December 22, 2024
spot_img
More

    വേനല്‍ക്കാല മതബോധനക്ലാസുകള്‍ക്കെതിരെ ഹൈന്ദവമതമൗലികവാദികള്‍

    റായ്പ്പൂര്‍:കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന സമ്മര്‍ കാറ്റക്കെറ്റിക്കല്‍ ക്യാമ്പിനെതിരെ ഹൈന്ദവ മതമൗലികവാദികള്‍. നൂറുകണക്കിന് ആളുകളാണ് കഴിഞ്ഞദിവസം കത്തോലിക്കാസ്‌കൂളില്‍ അനധികൃതമായി പ്രവേശിച്ച് ക്യാമ്പ് തടസ്സപ്പെടുത്തിയത്.

    ഹിന്ദു കുട്ടികളെ മതപരിവര്‍ത്തനം നടത്താന്‍ വേണ്ടിയാണ് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വിശ്വദീപ് സ്‌കൂള്‍ ക്യാമ്പസാണ് സംഘര്‍ഷവേദിയായത്. പോലീസ് പാഞ്ഞെത്തി പ്രതിഷേധക്കാരെ തടഞ്ഞു. ക്യാമ്പില്‍ പങ്കെടുത്തകുട്ടികളെല്ലാം കത്തോലിക്കര്‍ മാത്രമാണെന്നും അവര്‍ക്ക് ധാര്‍മ്മികമൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും പോലീസ് മനസ്സിലാക്കി.

    197 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. 8 മുതല്‍ 12 വരെയുള്ള ക്ലാസികളെകുട്ടികളായിരുന്നു. ബിലായി ഏരിയായില്‍ കൂടുതലും കത്തോലിക്കാ ഇടവകളാണ്. ഹിന്ദുകുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു സംഘം പാഞ്ഞെത്തിയത്. ഇത്തരത്തിലുള്ള ക്ലാസുകള്‍ നടത്താന്‍ ഗവണ്‍മെന്‍്‌റിന്റ െസമ്മതപത്രം കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

    എന്നാല്‍ ഇവരെല്ലാം കത്തോലിക്കാ കുട്ടികളാണെന്നും ക്യാമ്പ് നടത്തുന്നതിനും പങ്കെടുപ്പിക്കുന്നതിനും അവരുടെ മാതാപിതാക്കളുടെ സമ്മതം ലഭ്യമാണെന്നുമായിരുന്നു രൂപതാ മതബോധന ഡയറക്ടര്‍ ഫാ. ജോണ്‍ പൂണൂരിന്റെ വിശദീകരണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!