Friday, December 27, 2024
spot_img
More

    വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മദിന തിരുനാള്‍ നാളെ മുതല്‍

    കുടമാളൂര്‍: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 120 ാം ജന്മദിനത്തോട് അനുബന്ധിച്ചുള്ള തിരുനാള്‍ അല്‍ഫോന്‍സാ ഭവനില്‍ നാളെ മുതല്‍ 19 വരെ വിവിധ തിരുക്കര്‍മ്മങ്ങളോടെ ആചരിക്കും.

    നാളെ വൈകുന്നേരം 4.30 ന് കൊടിയേറ്റ്. 15 ഒഴികെ 19 വരെ എല്ലാ ദിവസവും വൈകുന്നേരം നാലു മുപ്പതിന് സായാഹ്ന പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും സന്ദേശവും നൊവേനയും. ശനിയാഴ്ച ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികനാകും.

    തിരുനാള്‍ ദിനമായ തിങ്കളാഴ്ച വൈകുന്നേരം അല്‍ഫോന്‍സാ ഭവനില്‍ നിന്ന് സെന്റ് മൈക്കിള്‍സ് ചാപ്പലിലേക്ക മെഴുകുതിരി പ്രദക്ഷിണം നടക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!