666 എന്ന സംഖ്യയെക്കുറിച്ച് നിരവധി അഭിപ്രായങ്ങള്‍ നിലവിലുണ്ട്. തിന്മയുടെ സംഖ്യയായിട്ടാണ് ഇതിനെ പൊതുവെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അത് മാത്രമല്ല ഈ സംഖ്യയെക്കുറിച്ചുള്ള കഥകള്‍.
വെളിപാട് 13 ാം അധ്യായം പറയുന്നത് അനുസരിച്ച് 666 സാത്താനിക് ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്… അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുനൂറ്റിയറുപത്തിയാറ് എന്നാണ് വെളിപാട് പുസ്തകം രേഖപ്പെടുത്തിയിരിക്കുന്നത്.
666 ഒരു തെറ്റായ സംഖ്യയായും ചില ഗവേഷകര്‍ പറയുന്നുണ്ട്. വെളിപാട് പുസ്തകത്തില്‍ പറയുന്ന 666,യഥാര്‍ത്ഥത്തില്‍ 616, 665 എന്നിവയിലേതെങ്കിലും ആയിരിക്കുമെന്നാണ് അവരുടെ അഭിപ്രായം. 666 എന്ന് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അവര്‍ പറയുന്നു.
നിരവധി ബൈബിള്‍ കഥാപാത്രങ്ങള്‍ ഈ നമ്പറുമായി ബന്ധപ്പെട്ടിരിക്കുന്നു. 2 ദിനവൃത്താന്തം 9:13, എസ്ര 2:13 എന്നീ ഭാഗങ്ങളാണ് ഇതിനായി അവര്‍ ഉദാഹരിക്കുന്നത്. കൂടാതെ 1 ദാനിയേല്‍17, ദാനിയേല്‍ 3 എന്നിവയും ഇതിലേക്കായി ഉദാഹരിക്കപ്പെടുന്നുണ്ട്.