കണ്ണൂര്‍: ദൈവദാസി മദര്‍ പേത്രയുടെ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഗോവ-ഡാമന്‍ ആര്‍ച്ച് ബിഷപും സിസിബിഐ പ്രസിഡന്റുമായ കര്‍ദിനാള്‍ ഫിലിപ്പ് നേരി, കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല തുടങ്ങിയവര്‍ പങ്കെടുത്തു. ബിഷപ് ഡോ അലക്‌സ് വടക്കുംതല സ്വാഗതം നേര്‍ന്നു.
കര്‍ദിനാള്‍ ഫിലിപ്പ് നേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി നടന്നു. ജന്മശതാബ്ദി ദീപം തെളിയിച്ചതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടത്. ജന്മശതാബ്ദി ആഘോഷത്തിന്റെ ലോഗോയും പ്രകാശനം ചെയ്തു.
ദീനസേവന സന്യാസസമൂഹസ്ഥാപകയാണ് മദര്‍ പേത്ര.ജര്‍മ്മനിയില്‍ ജനിച്ച് കേരളത്തിലെത്തിയ മദര്‍ പേത്രയുടെ കര്‍മ്മമണ്ഡലം പട്ടുവമായിരുന്നു ഇവിടെ ദരിദ്രര്‍ക്കുവേണ്ടിജീവിക്കാനായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു മദര്‍ പേത്ര. ഇതിനായി ദീനസേവനസഭ സ്ഥാപിച്ചു. 51 വര്‍ഷങ്ങള്‍ പിന്നിട്ട സേവനചരിത്രമാണ് ഇപ്പോള്‍ ദീനസേവനസഭയ്ക്കുള്ളത്.