പരിശുദ്ധ മറിയമേ .. നീതിമാനും രാജാക്കന്മാരെ വാഴിക്കുകയും ഇറക്കുകയും ന്യായം വിധിക്കയും അനാഥരെ വിടുവിക്കയും പരിപാലിക്കയും അമ്മയുടെ സഹായം വിളിച്ചപേക്ഷിക്കുന്നവരെ സംരക്ഷിക്കയും ചെയ്യുന്ന മാതാവേ ഈ ദിവസത്തിൽ അവിടുത്തെ ആത്മാവിന്റെ കൃപകളാല്‍ എന്നെ ശക്തിപ്പെടുത്തണമേ.
പിതാവാം രക്ഷകാ എന്റെ ആത്മാവില്‍ അവിടുത്തെ സമാധാനം നിറച്ച്, എല്ലാവിധ ആകുലതകളില്‍നിന്നും ഏകാന്തതയില്‍നിന്നും ക്ലേശങ്ങളില്‍നിന്നും ഞങ്ങളെ സ്വതന്ത്രനാക്കണമേ. അങ്ങേക്ക് ഇഷ്ടമുള്ളതുമാത്രം ആഗ്രഹിക്കാനും, അങ്ങയുടെ ഹിതം എന്റെ ഹിതമായി അംഗീകരിക്കാനും എന്നെ സഹായിക്കണമേ. ആ വിരൽതുമ്പാൽ എന്നെ സ്പർശിക്കേണമേ. ഞങ്ങളെ അങ്ങയുടെ തിരുരക്തം കൊണ്ടു പൊതിയണമേ. പാപത്തിന്‍റെ എല്ലാ കറകളെയും കഴുകിക്കളഞ്ഞ് അങ്ങയുടെ പരിശുദ്ധാത്മവിനാല്‍ ഞങ്ങളെ നവീകരിക്കണമേ. സ്വർഗീയ പിതാവേ ഞങ്ങള്‍ അങ്ങയെ വണങ്ങുന്നു . ഞങ്ങളുടെ മേൽ വന്നിരിക്കുന്ന കടബാദ്ധ്യതകളും ,രോഗങ്ങളും ദുരിതങ്ങളും പരീക്ഷണങ്ങളും ,തടസ്സങ്ങളും എല്ലാം അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു.
കരുണയും ദയയും നിറഞ്ഞ പിതാവേ ,ഞങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയണമേകര്‍ത്താവേ കണ്ണുനീരോടെ അങ്ങേ സ്തുതിക്കുന്നു പ്രാർത്ഥിക്കുന്നു ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.കര്‍ത്താവേ ഞങ്ങളുടെ യാചനകൾക്ക് ഉത്തരം അരുളേണമേ നിത്യനായ പിതാവേ അങ്ങയെ എന്നെന്നും സ്തുതിക്കുവാനായി ഞങ്ങളെ യോഗ്യരാക്കേണമേ ആമേൻ