കുറവിലങ്ങാട്: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കുറവിലങ്ങാട് മര്‍ത്ത് മറിയം തീര്‍ത്ഥാടനദേവാലയത്തില്‍ വര്‍ഷം തോറും നടന്നുവരുന്ന കണ്വന്ഷന് ഇന്ന് തുടക്കമാകും. പ്രശസ്ത വചനപ്രഘോഷകന് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ കണ്വന്ഷന് നേതൃത്വം നല്‍കും. സെപ്തംബര്‍ മൂന്നിന് കണ്വന്ഷന് സമാപിക്കും. വൈകുന്നേരം നാലുമണിക്ക് ജപമാലയോടെ ആരംഭിക്കുന്ന കണ്വന്ഷന് രാത്രി ഒമ്പതു മണിവരെയുണ്ടാകും.
ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും മാര്‍ ജേക്കബ് മുരിക്കനും വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ഫാ. ബിനോയി കരിമരുതുങ്കലും കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.