Friday, December 20, 2024
spot_img
More

    പിതാക്കന്മാരെ അപമാനിക്കുന്നവരുടെ ശ്രദ്ധയ്ക്ക്… വചനം പറയുന്നത് കേള്‍ക്കൂ

    മാതാപിതാക്കന്മാര്‍ പ്രത്യേകിച്ച് വൃദ്ധമാതാപിതാക്കള്‍ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് പരക്കെയുള്ളത്. മക്കളുടെ അന്തസിനും പ്രൗഢിക്കും അനുയോജ്യരല്ലെന്ന് മക്കള്‍ക്ക് തോന്നിത്തുടങ്ങുന്നതോടെ മാതാപിതാക്കള്‍ അവരുടെ ജീവിതത്തിലും വീട്ടിലും അപ്രസക്തരാകുന്നു. എത്രയോ വീടകങ്ങളിലാണ് ഇന്ന് മക്കളുടെ അവഗണനയേറ്റ് മാതാപിതാക്കള്‍ കണ്ണീരൊഴുക്കി ജീവിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ വചനം മക്കളോടായി എന്താണ് പറയുന്നതെന്ന് നമുക്ക് നോക്കാം:

    പിതാവിനെ വാക്കിലും പ്രവൃത്തിയിലും ബഹുമാനിച്ച് അവന്റെ അനുഗ്രഹത്തിന് പാത്രമാവുക. പിതാവിന്റെ അനുഗ്രഹം മക്കളുടെ ഭവനങ്ങളെ ബലവത്താക്കും. അമ്മയുടെ ശാപം അവയുടെഅടിത്തറ ഇളക്കും. മഹത്വം കാംക്ഷിച്ച് പിതാവിനെ അവമാനിക്കരുത്. പിതാവിന്റെ അവമാനം ആര്‍ക്കും ബഹുമതിയല്ല. പിതാവിനെ ബഹുമാനിക്കുന്നവന്‍ മഹത്വം ആര്‍ജ്ജിക്കുന്നു. അമ്മയെ അനാദരിക്കുന്നവന്‍ അപകീര്‍ത്തിക്കിരയാകും. മകനേപിതാവിനെ വാര്‍ദ്ധക്യത്തില്‍ സഹായിക്കുക. മരിക്കുന്നതുവരെ അവന് ദു:ഖമുണ്ടാകരുത്( പ്രഭാഷകന്‍ 3: 10-12)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!