യേശുവിന്റെകണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ് ഇക്കാര്യംപറയുന്നത്. യേശുവിന്റെ വാക്കുകള്‍ ഇപ്രകാരമാണ്: നീ ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ നിന്റെ എല്ലാ നിശ്വാസവും ദൈവത്തിന്റെ ദാനമാണ്. ഓരോ തവണയും ശ്വാസമെടുക്കുമ്പോള്‍ ദൈവത്തിന്റെ ദാനം നീ ഉളളില്‍ സ്വീകരിക്കുകയാണ്.
ആ ദാനത്തെ ചെറുതും വലുതുമായ നിന്റെ എല്ലാ പ്രവൃത്തികളിലൂടെയും അവിടുത്തെ മഹത്വത്തിനായി പ്രയോജനപ്പെടുത്താം. ദൈവം നിനക്കേകുന്ന ദാനം മറ്റുള്ളവരെ സഹായിക്കാനായി നീ പ്രയോജനപ്പെടുത്തുമ്പോള്‍ അത് അവിടുത്തെ നാമത്തിലുള്ള നിന്റെ സേവനമാണ്. നോക്കൂ, അവിടുന്ന് നിന്നിലൂടെ മറ്റുള്ളവരെ ശുശ്രൂഷിക്കുകയാണ്. അങ്ങനെയാകുമ്പോള്‍ ഏതൊരു ദാസ്യവേലയും പ്രാര്‍ത്ഥനയാകും. ഏതൊരു കാര്യം ചെയ്യുമ്പോഴും അത് ദൈവം നിനക്ക് തന്ന ജീവന് നന്ദി അര്‍പ്പിക്കാനുള്ള അവസരമാക്കാന്‍ നീപരിശ്രമിച്ചാല്‍ ജീവിതം തന്നെ ഒരു തീരാത്ത പ്രാര്‍ത്ഥനയായി മാറും.
നിന്റെ ഒരു കുഞ്ഞുപ്രവൃത്തിപോലും ദൈവത്തിന് അപ്രധാനമോ അപ്രസക്തമോ ആണെന്ന് വിചാരിക്കരുത്. ഏറ്റം ചെറിയ കര്‍ത്തവ്യത്തെയും പ്രാര്‍ത്ഥനയാക്കാം. അപ്പോള്‍ ആ കൊച്ചുകൃത്യം പോലും മുഖ്യമായിത്തീരുന്നു.