കത്തോലിക്കാവിശ്വാസജീവിതം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ ലജ്ജയില്ലാത്ത അപൂര്‍വ്വം ചില സെലിബ്രിറ്റികളില്‍ ഒരാളാണ് ഹോളിവുഡ് താരം മാര്‍ക്ക് വാല്‍ബെര്‍ഗ്.
വിഭൂതി പോലെയുള്ള പല സവിശേഷദിനങ്ങളിലും ചാരം പൂശി ഫോട്ടോകള്‍ പ്രസിദ്ധീകരിക്കാറുള്ള വാല്‍ബെര്‍ഗ് ഇത്തവണ പോസ്റ്റ് ചെയ്തിരിക്കുന്നത് പരിശുദ്ധ അമ്മയുടെ രൂപത്തിന് മുമ്പില്‍ നെറ്റിയില്‍ കുരിശുവരയ്ക്കുന്ന വീഡിയോയാണ്. ഇതിനകം ഈ വീഡിയോ വൈറലായി മാറിയിട്ടുണ്ട്. 240,000 ലൈക്കും അയ്യായിരത്തോളം കമന്റ്സുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ടു മില്യന്‍ ആളുകള്‍ വീഡിയോ കണ്ടിട്ടുമുണ്ട്്.
ഫാദര്‍ സ്റ്റൂ എന്ന ബയോപിക് ചിത്രമാണ് വാല്ബര്ഗിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.