അത്യൂത്കൃഷ്ടവും അതിവിശിഷ്ടവുമായ ഈ കൂദാശ ആത്മശരീരങ്ങളുടെ രക്ഷയും സമസ്ത ആത്മീയരോഗങ്ങളുടെയും ഔഷധവുമാണ്. അതിന്റെ ശക്തിയാല്‍ ദുര്‍ഗുണങ്ങള്‍ നിര്‍മ്മൂലമാക്കപ്പെടും. ദുര്‍മോഹങ്ങള്‍ നിഗ്രഹിക്കപ്പെടും. പ്രലോഭനങ്ങളെ ജയിച്ചടക്കും. അവ കുറയും.മഹാനുഗ്രഹങ്ങള്‍ നിരന്തരം ലഭിക്കും. ലഭിച്ചിട്ടുള്ള പുണ്യം വര്‍ദ്ധിക്കും. വിശ്വാസം സ്ഥിരീകരിക്കപ്പെടും. പ്രത്യാശ ദൃഢമാകും. സ്നേഹം ഉജ്ജ്വലിച്ചു വര്‍ദ്ധമാനമാകുകയും ചെയ്യും.( ക്രിസ്ത്വാനുകരണം)