ദൈവവചനം മാറ്റമുണ്ടാക്കുന്നത് ദൈവാത്മാവ് ഉളളിടത്ത്: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

ദൈവവചനം മാറ്റമുണ്ടാക്കുന്നത് ദൈവാത്മാവ് ഉള്ളിടത്താണെന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍. ദൈവത്തിന്റെ വചനം ഒരിടത്തും പരാജയപ്പെടുകയില്ല, വചനം പ്രഘോഷിക്കുന്നിടത്ത് ദൈവത്തിന്റെ ശക്തി വ്യാപരിക്കും.

അത് സംഭവിക്കുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. പാഴായിക്കിടന്ന ഭൂമിയില്‍, ശൂന്യമായി കിടന്ന ഭൂമിയില്‍ ദൈവത്തിന്റെ ചൈതന്യം, ദൈവത്തിന്റെ റൂഹാ അതിന്റെ മീതെ ചലിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ഒരു വാക്ക് പുറപ്പെട്ടത്.

ഉണ്ടാകട്ടെ ദൈവത്തിന്റെ വചനം ശക്തമായി പ്രവര്‍ത്തിച്ചത് ദൈവത്തിന്റെ ആത്മാവ് ചലിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു. ദൈവത്തിന്റെ വചനം ക്രിയേറ്റീവായി മാറുന്നത്, ദൈവത്തിന്റെ വചനം സൃഷ്ടിക്കുന്നത്, ദൈവത്തിന്റെ വചനം ചലിപ്പിക്കുന്നത്, ദൈവത്തിന്റെ വചനം മാറ്റംവരുത്തുന്നത് ദൈവത്തിന്റെ ആത്മാവ് ചലിക്കുന്നിടത്താണ് ദൈവവചനം ശക്തമായി പ്രവര്‍ത്തിക്കണമെങ്കില്‍ ദൈവാത്മാവിന്റെ ചലനം ഉണ്ടാകണം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates