രക്തസാക്ഷിത്വം വരിച്ച ഉല്‍മ കുടുംബത്തിന്റെ ജീവിതകഥ ഇനി മലയാളത്തിലും കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു കുടുംബം ഒന്നാകെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. ഈ അപൂര്‍വ്വ ബഹുമതി ലഭിച്ചിരിക്കുന്നവരാണ് ഉല്‍മ്മ കുടുംബം. മാതാപിതാക്കളും ഗര്‍ഭസ്ഥ ശിശു ഉള്‍പ്പടെ ഏഴു മക്കളുമാണ് രക്തസാക്ഷിത്വം വരിച്ചത്.
ഫാ. എഫ്രേം കുന്നപ്പള്ളിയാണ് ഗ്രന്ഥകര്‍ത്താവ് . മിഷനറീസ് ഓഫ് പീസ് സന്യാസസമൂഹാംഗമാണ്. കാര്‍ലോ അക്കൂട്ടിസിനെക്കുറിച്ചുള്ള ആദ്യത്തെ ഗ്രന്ഥത്തിന്റെ രചയിതാവും ഇദ്ദേഹമായിരുന്നു. ഇതിനകം 25 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഒരുമിച്ച് അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട കുടുംബത്തിന്റെ പ്രകാശനം വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു.
കോഴിക്കോട് ആത്മബുക്‌സാണ് പ്രസാധകര്‍. കോപ്പികള്‍ക്ക്: 9746440700