നോമ്പുകാലത്ത് കൂടുതല്‍ വിശുദ്ധിയിലും നന്മയിലും ജീവിക്കാന്‍ ശ്രമിക്കുന്നത് സ്വഭാവികമാണ്. അതിനായി എല്ലാ ദിവസവും പളളിയില്‍ പോകുകയും നോമ്പെടുക്കുകയും ചെയ്യുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. കൂടുതലായി വിശുദ്ധിയില്‍ ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതലായ പ്രലോഭനങ്ങള്‍ ഉണ്ടാകുന്നതും സാധാരണമാണ്. ഇത്തരം അവസരങ്ങളില്‍ നാം പൊതുവെ നേരിടുന്ന പ്രലോഭനങ്ങളെക്കുറിച്ച് മെക്‌സിക്കോയിലെ ഭൂതോച്ചാടകനായ ഫാ. എഡ്വാര്‍ഡോ ഹായെന്‍ പറയുന്നത് ഇപ്രകാരമാണ്.
ദൈവത്തില്‍ നിന്ന് നമ്മെ അകറ്റുന്ന മൂന്നുതരം പ്രലോഭനങ്ങളെക്കുറിച്ചാണ് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നത്.
മദ്യം, ലൈംഗികപാപങ്ങള്‍,സോഷ്യല്‍ മീഡിയായിലെ അടിമത്തം എന്നിവയാണ് അവ.
ഈശോ നമ്മുടെ ഉള്ളില്‍ പിറക്കാന്‍ തടസ്സമായി നി്‌ല്ക്കുന്നവയാണ് ഇവയെല്ലാം. ഏതൊക്കെ വിധത്തില്‍ നമ്മുടെ മനസ്സില്‍ അശുദ്ധി കലര്‍ത്താന്‍ കഴിയും എന്ന് മത്സരിക്കുന്നവനാണ് സാത്താന്‍. അതുകൊണ്ട് സാത്താന്‍ ഇത്തരം പ്രലോഭനങ്ങളുമായി കടന്നുവരുമ്പോള്‍ അവയ്‌ക്കെതിരെ നാം ഉണര്‍ന്നിരിക്കുക. ഫാ. ഹായെന്‍ ഓര്‍മ്മിപ്പിക്കുന്നു.