വന്യമൃഗങ്ങളെക്കൊണ്ട് ജീവിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യമാണ് മലയോരപ്രദേശങ്ങളില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്കുള്ളത്. അടുത്തയിടെ നാം കേട്ട ഇത്തരം ചില വാര്‍ത്തകള്‍ നെഞ്ചുലയ്ക്കുന്നതു തന്നെയായിരുന്നു. ഇപ്പോഴിതാ മലയാറ്റൂര്‍ കുരിശുമുടി പാതയിലും കാട്ടാനകള്‍ ഇറങ്ങിയതായി വാര്‍ത്ത വന്നിരിക്കുന്നു.
നോമ്പുകാലത്ത് മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനത്തിന് ആയിരങ്ങള്‍ വന്നു ചേരുന്ന സാഹചര്യത്തിലാണ് ആനകള്‍ കുരിശുമുടി പാതയില്‍ ഇറങ്ങിയിരിക്കുന്നതായി വന്നിരിക്കുന്നത്.
ഈ വാര്‍ത്ത വിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്. ഇക്കാരണത്താല്‍ മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ക്ക് മതിയായ സുരക്ഷ ഗവണ്‍മെന്റ് നല്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.