Sunday, December 22, 2024
spot_img
More

    അനര്‍ത്ഥകാലങ്ങളില്‍ ദൈവത്തെ വിളിച്ച് അപേക്ഷിക്കേണ്ടതെങ്ങനെ?

    ഈ പരീക്ഷയും അനര്‍ത്ഥവുംഎനിക്കുവന്നു കൂടാന്‍# തിരുമനസ്സായ ദൈവമേ, അങ്ങേ തിരുനാമം വാഴ്ത്തപ്പെട്ടതാകട്ടെ. അവയില്‍ നിന്ന് ഓടിയകലാന്‍ എനിക്ക് കഴിയില്ല. അവയെ നന്മയായി പകര്‍ത്താന്‍ അങ്ങയുടെ സഹായം തേടി അഭയം പ്രാപിക്കുക അത്യാവശ്യമായിരുന്നു. കര്‍ത്താവേ ഞാന്‍ ഇപ്പോള്‍ അനര്‍ത്ഥങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

    എന്റെ ഹൃദയത്തിന് സമാധാനമില്ല. ഇപ്പോഴത്തെ എന്റെ കഷ്ടതകള്‍ എന്നെ അത്യധികം കുണ്ഠിതപ്പെടുത്തുന്നു. പ്രിയ പിതാവേ ഞാനിപ്പോള്‍ എന്തു പറയേണ്ടൂ, വമ്പിച്ച അനര്‍ത്ഥങ്ങളില്‍ ഞാന്‍ അകപ്പെട്ടിരിക്കുകയാണ്. ഈ വിനാഴികയില്‍ നിന്ന് എന്നെ രക്ഷിക്കണമേ. അല്ല ഞാന്‍ ഈ വിനാഴികയില്‍ എത്തിച്ചേര്‍ന്നിട്ടുളളത് അത് സഹിക്കാന്‍ തന്നെയാണ്. ഞാന്‍ അത്യന്തം എളിമപ്പെടാന്‍ ഇടവന്നു.

    എന്നാല്‍ അങ്ങ് എന്നെ സ്വതന്ത്രനാക്കി. അങ്ങനെ അങ്ങേയ്ക്ക് മഹത്വം കൈവന്നു. കര്‍ത്താവേ എന്നെ മോചിപ്പിക്കാന്‍ കനിയണമേ.എത്രയും പാവപ്പെട്ടവനായ ഞാന്‍ എന്തു ചെയ്യാനാണ്. അങ്ങയെ കൂടാതെഞാന്‍ എവിടെ പോകും? കര്‍ത്താവേ ഇത്തവണ കൂടി എന്നോട് ക്ഷമിക്കണമേ. എന്റെ ദൈവമേ എന്നെ സഹായിക്കണമേ. എന്നാല്‍ ഞാനെത്ര ഞെരുക്കപ്പെട്ടാലും ഭയപ്പെടുകയില്ല.

    ഈകഷ്ടതകളുടെ മധ്യേ ഞാനെന്തുപറയാനാണ്. കര്‍ത്താവേ അ്ങ്ങയുടെ തിരുവിഷ്ടം നിറവേറട്ടെ. ഈ കഷ്ടതകളും ഞെരുക്കങ്ങളും എനിക്കര്‍ഹമാണ്. അതെ ഞാന്‍ അവ സഹിക്കേണ്ടവനാണ്.( ക്രിസ്ത്വാനുകരണം)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!