വത്തിക്കാന്‍ സിറ്റി: സന്യസ്തരായ സ്ത്രീപുരുഷന്മാരുടെ ഫോര്‍മേഷനു വേണ്ടിയും സെമിനാരിക്കാര്‍ക്കുവേണ്ടിയുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ മാസത്തെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗം. ഏതൊരു ദൈവവിളിയും പരുക്കനായ ഡയമണ്ട് പോലെയാണ്.
അത് പോളീഷ് ചെയ്യുകയും ഓരോ വശവും ഷേപ്പു വരുത്തുകയും ചെയ്യേണ്ടതുണ്ട്. പ്രാര്‍ത്ഥനാനിയോഗം പങ്കുവച്ചുകൊണ്ടുള്ള വീഡിയോയില്‍ പാപ്പ പറഞ്ഞു. നല്ല വൈദികനും കന്യാസ്ത്രീയും ദൈവകൃപയാലാണ് ഷേപ്പു ചെയ്യപ്പെടുന്നത്. അവര്‍ക്ക് ഓരോരുത്തര്‍ക്കും തങ്ങളുടെ പരിധികളും പരിമിതികളും അറിയാം എന്നിട്ടും അവര്‍ തങ്ങളുടെ പ്രാര്‍ത്ഥനാജീവിതത്തിനും സുവിശേഷത്തിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ജീവിതത്തിനും സന്നദ്ധരാകുന്നു. പാപ്പ സന്ദേശത്തില്‍ പറഞ്ഞു.