പ്രാര്‍ത്ഥിക്കാന്‍ സമയമില്ലെന്ന് പറയുന്നവരാണല്ലോ നമ്മളില്‍ ഭൂരിഭാഗവും.എന്നാല്‍ ഈ പ്രാര്‍ത്ഥന ദിവസം നമുക്ക് നൂറുതവണയെങ്കിലും പ്രാര്‍ത്ഥിക്കാന്‍ കഴിയും. ഏതാണ് ആ പ്രാര്‍ത്ഥനയെന്നല്ലേ. ഈശോയുടെ പരിശുദ്ധനാമം. ഈശോയെന്ന നാമം വിളിച്ചപേക്ഷിക്കുക. നമുക്കുവേണ്ടി മാത്രമല്ലലോകം മുഴുവനുംവേണ്ടിയും യേശുനാമം ചൊല്ലുക. യേശുനാമത്തിന്റെ ആവര്‍ത്തനപ്രാര്‍ത്ഥനയിലൂടെ നമുക്ക് യേശുനാമത്തിന്റെ ശക്തി സ്വജീവിതത്തില്‍ അനുഭവിക്കാനാവും.