Thursday, November 21, 2024
spot_img
More

    സിറോ മലബാർ സഭക്കു ഇംഗ്ലണ്ടിന്റെ മണ്ണിൽ അഭിമാന നിമിഷം

    ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാർ എപ്പാർക്കി വാങ്ങിയ 13,500 ചതുരശ്ര അടി വിസ്തീർണമുള്ള ബർമിംഗ്ഹാമിലെ 99 ഓൾഡ് ഓസ്‌കോട്ട് ഹില്ലിൽ ഇന്ന് അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവും സഹ വൈദീകരും വിശ്വാസികളും ചേർന്ന് ദൈവത്തിന്റെ കരുണയാൽ താക്കോൽ വാങ്ങി വിശുദ്ധ ബലി അർപ്പിച്ചു.

    പത്തൊൻപതാം നൂറ്റാണ്ട് മുതൽ ഇംഗ്ലീഷ് കത്തോലിക്കരുടെ ഒരു പ്രധാന സ്ഥലമായ മേരിവാലെയിലാണ് സഭയുടെ ഈ പുതിയ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
    എകദേശം രണ്ടു മാസത്തിനുള്ളിൽ 1.1 മില്യൺ പൗണ്ട് (ഏതാണ്ട് 11 കോടി രൂപ) സ്വരൂപിച്ച്‌ ഈ കെട്ടിടം വാങ്ങുന്നത് വിശ്വാസികളുടെ തീക്ഷ്ണമായ പ്രാർത്ഥനയുടെയും സാമ്പത്തിക പിന്തുണയുടെയും കഠിനാധ്വാനത്തിൻ്റെയും ഫലമായിട്ടാണ് .

    ഇതുവരെ പരിശുദ്ധ കന്യകാമറിയത്തിൻ്റെ സിസ്റ്റേഴ്സ് ആണ് ഈ സ്ഥലം കൈവശപ്പെടുത്തിയിരുന്നത്. അവർ 2024 ജൂലൈ 25-ന് മാർ ജോസഫ് സ്രാമ്പിക്കലിന് താക്കോൽ നൽകി. സെപ്റ്റംബർ 15ന് സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ റാഫേൽ തട്ടിലിൻ്റെ നേതൃത്വത്തിൽ കെട്ടിടത്തിൻ്റെ വെഞ്ചരിപ്പു കർമ്മങ്ങൾ നടക്കും.

    1.8 ഏക്കർ സ്ഥലവും കാർ പാർക്കും ഈ പ്രോപ്പർട്ടിയിൽ ഉൾപ്പെടുന്നു. കെട്ടിടത്തിൽ നിലവിൽ 22 ബെഡ് റൂമുകളും 50 പേർക്ക് താമസിക്കാൻ കഴിയുന്ന ഡോർമറ്ററിയും അനുബന്ധ ഹാളുകളും 50 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന ഡൈനിംഗ് റൂം, കിച്ചൺ, 100 പേരേ ഉൾക്കൊള്ളുന്ന ചാപ്പൽ എന്നിവയുമുണ്ട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിയുമ്പോൾ ഇപ്പോഴുള്ളതിൻ്റെ ഇരട്ടി സൗകര്യങ്ങൾ ബിൽഡിംഗിൽ ക്രമീകരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.

    ബർമിംഗ്ഹാം, ബ്രിസ്റ്റോൾ – കാർഡിഫ്, കാംബ്രിഡ്ജ്, കാൻ്റർബറി, ലീഡ്സ്, ലെസ്റ്റർ, ലണ്ടൻ, മാഞ്ചസ്റ്റർ, ഓക്സ്ഫോർഡ്, പ്രസ്റ്റൺ, സ്കോട്ലാൻഡ്, സൗത്താംപ്ടൺ എന്നിങ്ങനെ പന്ത്രണ്ട് റീജിയനുകളിലായി 70 ഓളം വൈദികരും 4 ഇടവകകളും 55 മിഷനുകളും 31 പ്രൊപ്പോസ്ഡ് മിഷനുകളും ഉൾപ്പെടെ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലായി 90 നഗരങ്ങളിൽ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾ നടക്കുന്നു. രൂപതയിൽ വ്യത്യസ്തങ്ങളായ 27 കമ്മീഷനുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ റീജിയനുകൾക്കും ഒരുപോലെ സൗകര്യപ്രദമായ ലൊക്കേഷനിലാണ് പാസ്റ്ററൽ സെൻ്റർ സ്ഥാപിതമായിരിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!