നോർത്ത് കരോലിനയിലെ ഒരു IHOP റെസ്റ്റോറൻ്റ് 2021-ൽ തൻ്റെ മതവിശ്വാസങ്ങൾ ലംഘിച്ച് ഞായറാഴ്ചകളിൽ ജോലി ചെയ്യാൻ നിർബന്ധിതനായ ഒരു മുൻ ജീവനക്കാരന് $40,000 നൽകും.
തൊഴിൽ വിവേചനം തടയുന്ന ഫെഡറൽ നിയമങ്ങൾ നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയ ഏജൻസിയായ യു.എസ് ഈക്വൽ എംപ്ലോയ്‌മെൻ്റ് ഓപ്പർച്യുണിറ്റി കമ്മീഷൻ (ഇഇഒസി) ഓഗസ്റ്റ് 6-ന് ആണ് സെറ്റിൽമെൻ്റ് പ്രഖ്യാപിച്ചത്
ഈ ജീവനക്കാരനെ 2021 ജനുവരിയിൽ ഷാർലറ്റിലെ ഒരു IHOP ലൊക്കേഷനിൽ പാചകക്കാരനായി നിയമിച്ചിരുന്നു.
“തൊഴിൽ സമയങ്ങളിൽ ജീവനക്കാരൻ തൻ്റെ മതപരമായ ആചരണങ്ങൾക്കുവേണ്ടി ഞായറാഴ്ചകളിൽ ജോലി ചെയ്യാതിരിക്കുവാൻ സൗകര്യം ആവശ്യപ്പെടുകയും അത് അനുവദിക്കുകയും ചെയ്തു.
എന്നാൽ 2021 ഏപ്രിലിൽ മാനേജ്‌മെൻ്റിൽ വന്ന മാറ്റത്തിന് ശേഷം, പുതിയ ജനറൽ മാനേജർ അദ്ദേഹത്തോട് ശത്രുത പ്രകടിപ്പിക്കുകയും ഏപ്രിൽ 25 ഞായറാഴ്‌ചയും മെയ് 9 ഞായറാഴ്‌ചയും ജോലി ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്‌തു. എനിക്ക് ഇനിയും എന്റെ മതവിശ്വാസം കാരണം ഞായറാഴ്ചകളിൽ ജോലി ചെയ്യാൻ സാധിക്കില്ല എന്ന് ജനറൽ മാനേജരോട് പറഞ്ഞു. ആ കാരണത്തലാണ് ജനറൽ മാനേജർ അവനെ പുറത്താക്കിയത്