Thursday, November 21, 2024
spot_img
More

    ഒക്ടോബർ 28 -ഔർ ലേഡി ഓഫ് വിവോൺ

    ഒക്ടോബർ 28 – ഔർ ലേഡി ഓഫ് വിവോൺ, സാവോയ്, ഫ്രാൻസ്

    ആശ്രമാധിപതി മാത്യു ഓർസിനി എഴുതി: “സാവോയിലെ, വിവോണിലെ മാതാവ്. വസന്തത്തിൽ വിത്ത് വിതയ്ക്കുന്നതിനായി തൻ്റെ നിലം ഒരുക്കുന്നതിനിടെ ഒരു ഉഴവുകാരൻ കണ്ടെത്തിയ മാതാവിന്റെ അത്ഭുതരൂപമാണ് അവിടെ വണങ്ങപ്പെടുന്നത്”. 

    5,000-ൽ താഴെ ജനസംഖ്യയുള്ള ഫ്രാൻസിലെ ഒരു ഗ്രാമമാണ് വിവോൺ. ഈ പ്രദേശത്തുകൂടി ഒഴുകുന്ന മൂന്ന് നദികൾക്ക് അഭിമുഖമായി അവരെ നോക്കുന്ന പോലെ, ഉയരത്തിലുള്ള പാറക്കെട്ടുകളിലാണ് അത് സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിൽ രണ്ട് പള്ളികളുണ്ട്, പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മാണം ആരംഭിച്ച സെയ്ൻ്റ് ജോർജ്ജ് ദൈവാലയമാണ് കൂടുതൽ അറിയപ്പെട്ടിരുന്നത്. മറ്റേത് ഔർ ലേഡി ഓഫ് സൈസ് -ലെ -വിവോൺ ആണ്. 

    പാരമ്പര്യം പറയുന്നതനുസരിച്ച്, ഒരു കർഷകൻ തൻ്റെ വയലിൽ ഉഴുതുമറിച്ചുകൊണ്ടിരുന്നപ്പോൾ, അവൻ മണ്ണുൾപ്പെടെ വെട്ടിയെടുത്ത പുൽക്കട്ടയിൽ നിന്നും വിചിത്രമായ എന്തോ ഒന്ന് മറിഞ്ഞുവീണു. ആ വസ്തു പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഒരു രൂപമാണെന്ന് കണ്ട്  മനുഷ്യൻ ആശ്ചര്യപ്പെട്ടു. ‘വിവോണിലെ മാതാവ്’ അല്ലെങ്കിൽ ‘നോട്രഡാം ഡെ വിവോൺ’ എന്ന് ഇപ്പോൾ അറിയപ്പെടുന്ന ആ രൂപം എടുത്ത് ആ നല്ല കർഷകൻ വീട്ടിൽ കൊണ്ടുപോയി. തിരുസ്വരൂപത്തിൽ പറ്റിപ്പിടിച്ചിരുന്ന മണ്ണിന്റെ അവശിഷ്ടങ്ങൾ സ്നേഹപൂർവ്വം വൃത്തിയാക്കിയ ശേഷം അയാൾ ആ രൂപത്തെ അടുത്തുള്ള പള്ളിയിൽ കൊണ്ടുപോയി ഇടവക വികാരിക്ക് നൽകി. വൈദികൻ അതേ ദിവസം തന്നെ ആ രൂപം പള്ളിയിൽ സ്ഥാപിക്കുകയും ചെയ്തു.

    പിറ്റേന്ന് രാവിലെ പുരോഹിതൻ പള്ളിയിൽ എത്തിയപ്പോൾ രൂപം  വെച്ചിടത്ത് കണ്ടില്ല. ഏറെ നേരത്തെ അന്വേഷണത്തിനും തിരച്ചിലിനും ശേഷം കർഷകൻ തൻ്റെ പറമ്പിൽ തന്നെ, ആ രൂപം വീണ്ടും ഉള്ളതായി കണ്ടെത്തി. അയാൾ ആ രൂപത്തെ പിന്നെയും പള്ളിയിലേക്ക് നൽകി. പക്ഷേ അത് വീണ്ടും പള്ളിയിൽ വെച്ചിടത്തു നിന്ന് അപ്രത്യക്ഷമായി, വയലിൽ പ്രത്യക്ഷപ്പെട്ടു. രൂപത്തെ ആദ്യമായി കണ്ടെത്തിയ അതേ വയലിൽ ഒരു ദേവാലയം നിർമ്മിക്കാൻ തീരുമാനിക്കുന്നത് വരെ, മൂന്ന് തവണ അതുപോലെ സംഭവിച്ചു. ആ വിചിത്ര പ്രതിഭാസം, അടുത്തുള്ളതും അകലെയുള്ളതുമായ ധാരാളം ആളുകളെ ദേവാലയത്തിലേക്ക്  ആകർഷിച്ചു. താമസിയാതെ, അത് ഒരു  അത്ഭുതരൂപമാണെന്ന് തെളിയുകയും അവിടം തീർത്ഥാടനസ്ഥലമായി മാറുകയും ചെയ്തു.മാതാവിന്റെ ബഹുമാനാർത്ഥം നിർമ്മിച്ച ദേവാലയം കർമ്മലീത്തസഭക്കാർക്ക്  പിന്നീട് വിട്ടുനൽകി.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!