നിരവധി മരിയന്‍ഗാനങ്ങളാല്‍ സമ്പുഷ്ടമാണ് മലയാളത്തിലെ ക്രൈസ്തവഭക്തിഗാനശാഖ. ഏറ്റവും കൂടുതല്‍ ഭക്തിഗാനങ്ങള്‍ രചിക്കപ്പെടുന്നത് മാതാവിനെക്കുറിച്ചുമാണെന്ന് തോന്നുന്നു. അവയെല്ലാം തന്നെ വിശ്വാസികള്‍ ഏറ്റെടുത്തിട്ടുമുണ്ട്. ഇപ്രകാരം മലയാളികള്‍ക്ക് ഏറെ ഇഷ്ടമാകാന്‍ സാധ്യതയുള്ള ഒരു മരിയന്‍ ഭക്തിഗാനം കൂടി ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ന്യൂസിലാന്റ് മലയാളികളുടെ സംഭാവനയായിട്ടാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും വിദേശത്താണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. മുപ്പതോളം ഭക്തിഗാനങ്ങളുടെ പിന്നില്‍ വരികളായും സംഗീതമായും പ്രവര്‍ത്തിച്ചിട്ടുള്ള സെബി മലയാറ്റൂരാണ് ഈശോന്റെ അമ്മയെന്ന ആല്‍ബത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ഗാഗുല്‍ത്തായിലെ സമ്മാനമായി ഈശോ നല്കിയൊരമ്മയല്ലേ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിഷാദ് സജ്‌ന ദമ്പതിമാരാണ്. പ്രവാസികളായ മലയാളികളാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. ക്യാമറ മിഥുന്‍. എഡിറ്റിംങ് മെല്‍ബണ്‍ ബേബി, ഓര്‍ക്കസ്‌ട്രേഷന്‍: സാംസൈമണ്‍ ജോര്‍ജ് .ജീന്‍ മീഡിയായ്ക്കുവേണ്ടി ചിഞ്ചു ജോഫിയാണ് വീഡിയോ ഗാനം നിര്‍മ്മിച്ചിരിക്കുന്നത്. മരിയഭക്തി തുടിക്കുന്ന ഈ ഗാനം ആസ്വദിക്കാനായി ലിങ്ക് ചുവടെ ചേര്‍ക്കുന്നു.