മൊസംബിക്കിലെ എച്ച് ഐവി സെന്റര്‍ പാപ്പ സന്ദര്‍ശിക്കും

.
വത്തിക്കാന്‍ സിറ്റി: ആഫ്രിക്കന്‍ പര്യടന വേളയില്‍ മൊസംബിക്കിലെ എച്ച് ഐവി സെന്റര്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കും. അവിടെയുള്ള ജനങ്ങള്‍ക്കായി നല്കിയ വീഡിയോ സന്ദേശത്തില്‍ താന്‍ അവരെ ഓരോരുത്തരെയും ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നതായി പാപ്പ അറിയിച്ചു.

സെപ്തംബര്‍ 5,6 തീയതികളിലാണ് പാപ്പായുടെ മൊസംബിക് സന്ദര്‍ശനം. അതിലാണ് അല്മായ കത്തോലിക്കാസംഘടന നേതൃത്വം നല്കുന്ന എയ്ഡ്‌സ് സെന്റര്‍ പാപ്പ സന്ദര്‍ശിക്കുന്നത്. 2002 ല്‍ ആണ് DREAM സെന്റര്‍ എന്ന ഈ സ്ഥാപനം ആരംഭിച്ചത്. തലസ്ഥാനമായ മാപ്പുറ്റോയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പ്രായപൂര്‍ത്തിയായവരില്‍ 23 ശതമാനവും എച്ച് ഐവി ബാധിതരാണ്. ജനസാന്ദ്രതയും ദാരിദ്ര്യവും കൂടുതലുള്ള പ്രദേശമാണ് ഇവിടം.

സിംപെറ്റോ സ്‌റ്റേഡിയത്തില്‍ ആറിന് രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് മുമ്പായിരിക്കും പാപ്പ രോഗികളെ അഭിവാദ്യം ചെയ്യുന്നത്.

1988 ല്‍ ജോണ്‍ പോള്‍ രണ്ടാന്‍ മാര്‍പാപ്പ മൊസംബിക്ക് സന്ദര്‍ശിച്ചിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates