ഫ്രാന്‍സിസ്‌ക്കന്‍ സന്യാസസഭ ആരംഭിക്കാന്‍ ഫ്രാന്‍സിസ് അസ്സീസിക്ക് അനുവാദം നല്കിയ മാര്‍പാപ്പയായിരുന്നു ഇന്നസെന്റ് മൂന്നാമന്‍. 18 വര്‍ഷം പത്രോസിന്റെ സിംഹാസനത്തിലിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വളരെ പെട്ടെന്നായിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു മിസ്റ്റിക്കായിരുന്നു സെന്റ് ലുട്ട്ഗാര്‍ഡിസ്. ഒര ുദിവസം ഈ വിശുദ്ധയ്ക്ക് ഇന്നസെന്റ് മൂന്നാമന്‍ പ്രത്യക്ഷപ്പെട്ടു. ജീവിതകാലത്ത് തനിക്കുകിട്ടിയ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും വിശുദ്ധയോട് നന്ദി പറഞ്ഞ പാപ്പ, താന്‍ ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന പ്രശ്‌നത്തെക്കുറിച്ചും വിശദീകരിച്ചു. തനിക്ക് നേരെ സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ കഴിയുന്നില്ലെന്നും താന്‍ ശുദ്ധീകരണസ്ഥലത്താണുള്ളതെന്നുമായിരുന്നു പാപ്പ വ്യക്തമാക്കിയത്.
ഈ സാഹചര്യത്തില്‍ തന്റെ മോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ അഭ്യര്‍ത്ഥിച്ചു. അടുത്ത നിമിഷം അദ്ദേഹം അപ്രത്യക്ഷനാകുകയും ചെയ്തു. ശൂദ്ധീകരണസ്ഥലത്തില്‍ അനുഭവിക്കേണ്ടിവരുന്ന പീഡകളെക്കുറിച്ചും അദ്ദേഹം അന്ന് വ്യക്തമാക്കുകയുണ്ടായി. വിശുദ്ധ ലുറ്റ് ഗാര്‍ഡിസ് തന്റെ സഹസന്യാസിനിമാരോടും ഇക്കാര്യം വ്യക്തമാക്കുകയും എല്ലാവരും ഇന്നസെന്റ് മൂന്നാമനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഈ സംഭവം നമ്മോട് പറയുന്നത്. നമുക്കും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.