മാതാവ് ഇനി സഹരക്ഷകയോ എല്ലാ കൃപകളുടെയും മധ്യസ്ഥയോ അല്ല: വത്തിക്കാന്‍.

വത്തിക്കാന്‍സിറ്റി: പരിശുദ്ധ അമ്മയ്ക്ക് നല്കുന്ന ചില വിശേഷണങ്ങളെ സംബന്ധിച്ച് വത്തിക്കാന്റെ പുതിയ മാര്‍ഗനിര്‍ദേശം. ഇതനുസരിച്ച് സഹരക്ഷകയെന്നോ എല്ലാ കൃപകളുടെയും മധ്യസ്ഥയെന്നോ മാതാവിനെ വിശേഷിപ്പിക്കാനാവില്ല. വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ച മാത്തെര്‍ പോപ്പുളി ഫിദെലിസ് എന്ന രേഖയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

നവംബര്‍ നാലിനാണ് വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി ഇതുസംബന്ധിച്ച രേഖപ്രസിദ്ധീകരിച്ചത്. ലെയോ പതിനാലാമന്‍ പാപ്പ ഈ രേഖയ്ക്ക് അംഗീകാരം നല്കിയിട്ടുണ്ട്.

വിശ്വാസികളുടെ മാതാവ്, ആത്മീയഅമ്മ,വിശ്വാസസമൂഹത്തിന്റെ അമ്മ എന്നീ ശീര്‍ഷകങ്ങള്‍ ഉപയോഗിക്കാമെങ്കിലും കൃപകളുടെ മാതാവ്, എല്ലാ കൃപകളുടെയും മധ്യസ്ഥ്യ എന്നീ വിശേഷണങ്ങള്‍ ചില സാഹചര്യങ്ങളില്‍ ഏറെ അപകടസാധ്യതയുളളവയാണെന്ന് വത്തിക്കാന്‍ നിരീക്ഷിക്കുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates