വത്തിക്കാന്‍: അമേരിക്കയുടെപുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് വത്തിക്കാന്‍. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിനാണ് വത്തിക്കാന്റെ ആശംസകള്‍ ട്രംപിനെ അറിയിച്ചത് കൂടുതല്‍ ജ്ഞാനം ലഭിക്കട്ടെയെന്നും എല്ലാവിധത്തിലുളള ധ്രുവീകരണങ്ങളെയും അതിജീവിക്കാന്‍ കഴിയട്ടെയെന്നും കര്‍ദിനാള്‍ പരോലിന്‍ അഭിനന്ദനക്കത്തില്‍ രേഖപ്പെടുത്തി. അമേരിക്കയിലെ കത്തോലിക്കര്‍ തിരഞ്ഞെടുപ്പില്‍ വിശ്വാസപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ അതേക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടത് സ്ഥാനാര്‍ത്ഥികളായ ട്രംപും ഹാരിസും രണ്ടുപേരും ജീവന് എതിരായി നില്ക്കുന്നവരാണെന്നായിരുന്നു. ഒരാള്‍ കുടിയേറ്റക്കാരെ വലിച്ചെറിയുമ്പോള്‍ മറ്റെയാള്‍ നിഷ്‌ക്കളങ്കരായ കുട്ടികളുടെ ജീവന്‍ ഇല്ലാതാക്കുന്നു. പാപ്പ അഭിപ്രായപ്പെട്ടു.ഇതില്‍ ആരുടേതാണ് ചെറിയതെറ്റ്. എനിക്കറിയില്ല. ഓരോരുത്തരും അവനവരുടെ മനസ്സാക്ഷി അനുസരിച്ച് വോട്ടുചെയ്യട്ടെ. പാപ്പ പ്രതികരിച്ചത് ഇപ്രകാരമാണ്. ആദ്യമായി ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിതിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ വത്തിക്കാനില്‍ സ്വീകരിച്ചിരുന്നു.