നവംബർ 17 – ഔർ ലേഡി ഓഫ് സയൺ (ജൂതന്മാരുടെ രാജ്ഞി) (1393), ഫ്രാൻസ്.
മഠാധിപതി ഓർസിനി എഴുതി: “1393 ൽ ലൊറെയ്ൻലെ നാൻസിയിൽ വെച്ച്, ഫെറി എന്ന് പേരുള്ള വോഡ്മോണ്ടിലെ ഒരു പ്രഭുവിനാൽ, ഔർ ലേഡി ഓഫ് സയണിന്റെ സഹോദരസഖ്യത്തിന്റെ സ്ഥാപനം”.
ക്രിസ്തുമതത്തിൻ്റെ വിത്ത് ആദ്യം വേരുപിടിച്ച സ്ഥലങ്ങളിലൊന്നാണ് ടൂൾ രൂപതയിലെ സയൺ. നാലാമത്തെയോ അഞ്ചാമത്തെയോ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നൈസെഷ്യസ് എന്നു പേരുള്ള ഒരു യുവ ക്രിസ്ത്യാനിയുടെ ശവകുടിരത്തിലെ സ്മരണകുറിപ്പിൽ, കരോലിംഗിയൻ കാലഘട്ടത്തിൽ ഒരു വലിയ ഇടവകയിൽ പരിശുദ്ധ അമ്മയുടെ പേരിൽ പ്രതിഷ്ഠിക്കപ്പെട്ട ഒരു ദൈവാലയം ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
സയൺ മാതാവിന്റെ ബസിലിക്ക നിർമ്മിച്ചിരിക്കുന്നത് സാക്സൺ -സയൺ പട്ടണത്തിലെ സയൺ വോഡ്മോണ്ട് കുന്നിലാണ്. ഒരു റോമൻ ദേവതയുടെ പേരിൽ പണ്ട് ആരാധന നടത്തിയിരുന്ന ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് അത് നിർമ്മിച്ചത്.
പത്താം നൂറ്റാണ്ടിൽ ടൂളിലെ ബിഷപ്പ് ജെറാർഡ് ആദ്യമായി സയണിലെ ഇടവക ദേവാലയം നിർമ്മിച്ച് അൾത്താരയ്ക്ക് പിന്നിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ രൂപം സ്ഥാപിച്ചു. . 1306-ൽ, വോഡ്മോണ്ടിലെ എട്ടാമത്തെ പ്രഭു, ഹെൻറി മൂന്നാമൻ, സക്രാരിയും അൾത്താരയുമൊക്കെ അടങ്ങുന്ന പള്ളിയുടെ മധ്യഭാഗം പണി കഴിപ്പിക്കുകയും ശിശുവായ യേശുവിനെ പരിപാലിക്കുന്ന പരിശുദ്ധ കന്യകയുടെ ഒരു പുതിയ രൂപം അവിടെ സ്ഥാപിക്കുകയും ചെയ്തു.
1396-ൽ ലൊറൈനിലെ പ്രഭു ഫെറിയും അദ്ദേഹത്തിൻ്റെ ഭാര്യയും ചേർന്ന് രാജ്യത്തെ 36 പ്രഭുക്കന്മാരോടൊപ്പം, ‘സയൺ മാതാവിന്റെ യോദ്ധാക്കളുടെ സഹോദരസംഘം’ സ്ഥാപിച്ചു. നോട്രഡാം ഡി സയൺ എന്ന പേരിൽ അടുത്തിടെ സ്ഥാപിതമായ ഒരു സംഘടനയുണ്ട്, ഇതിനെ സാധാരണയായി NDS എന്ന് ചുരുക്കി വിളിക്കുന്നു. ഇതും റോമൻ കത്തോലിക്ക സഭയിൽ പെടുന്നതാണ്. 1843-ൽ അൽഫോൺസ് റേഗൺസ്ബർഗും അദ്ദേഹത്തിൻ്റെ സഹോദരൻ തിയൊഡോറും ചേർന്നാണ് ഇത് സ്ഥാപിച്ചത്. ജൂതന്മാരെ സത്യവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുക എന്ന ഉദ്ദേശത്തോടെ സ്ഥാപിതമായ ആ സഭയുടെ വീക്ഷണദിശ രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം സമൂലമായി മാറിപ്പോയി, യഹൂദന്മാരെ പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യം പിന്നീട് അതിനുണ്ടായില്ല.
1741-ൽ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ബസിലിക്കയുടെ മധ്യഭാഗം വിപുലീകരിച്ചു. പരിശുദ്ധ അമ്മയുടെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചതിന് ശേഷമാണ് പള്ളിയെക്കാൾ ഉയരമുള്ള ഗോപുരം പൂർത്തിയായത്. അതിനു ചുറ്റുമായി പരിശുദ്ധ കന്യകയുടെ ഒരു വലിയ രൂപമുണ്ട്. 7 മീറ്റർ ഉയരമുള്ള രൂപം പത്തൊൻപതാം നൂറ്റാണ്ടിൻ്റെ മധ്യകാലത്തിൽ നിന്നുള്ളതാണ്, 8 ടൺ ഭാരമുണ്ട്, അഞ്ച് ഭാഗങ്ങൾ കൂട്ടി ഘടിപ്പിച്ചതാണ് അത്. 1873 സെപ്റ്റംബർ 10 ന് ഒൻപതാം പീയൂസ് പാപ്പയുടെ ഉത്തരവനുസരിച്ച് തിരുസ്വരൂപത്തിനെ കിരീടം അണിയിച്ചു.
ഫ്രാൻസിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ നോട്രഡാം ഡി സയൺ, അതേ പേരിൽ പരിശുദ്ധ കന്യകക്ക് പ്രതിഷ്ഠിച്ചിരിക്കുന്നു.