ജപമാലയുടെ സൗന്ദര്യം വീടുകളില്‍ കണ്ടെത്തണം: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ജപമാലയുടെ സൗന്ദര്യം വീടുകളില്‍ കണ്ടെത്തണമെന്നും സമാധാനംകെട്ടിപ്പടുക്കുന്നതില്‍ ജപമാല ഏറെ സഹായകരമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. രോഗികള്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും ആശ്വാസത്തിന്റെ ഉറവിടംകൂടിയാണ് ജപമാല. മടുപ്പളവാക്കാത്ത സ്‌നേഹപ്രവൃത്തിയാണ് അത്.അനാഥര്‍ക്കും തടവുകാരുടെ മക്കള്‍ക്കും ആലിംഗനമായി മാറുന്ന സ്‌നേഹത്തിന്റെ ശൃംഖല കൂടിയാണ് ജപമാല. കാരുണ്യപ്രവൃത്തികളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ജപമാലപ്രാര്‍ത്ഥന.
ഇറ്റലിയിലെ പോംപെ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ പരിശുദ്ധ ജപമാലമാതാവിന്റെ അത്ഭുതചിത്രം പ്രതിഷ്ഠിച്ചതിന്റെ നൂറ്റിയന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രസ്തുത സഭാസമൂഹത്തിന് പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നുകൊണ്ട് നല്കിയസന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates