പരിശുദ്ധ അമ്മയുടെ കഥയുമായി നെറ്റ് ഫഌക്‌സ്. മേരി എന്നാണ് ചിത്രത്തിന്റെ പേര്. ഡിസംബര്‍ 6 മുതല്്ക്കാണ് നെറ്റ്ഫഌക്‌സ് സംപ്രേഷണം ചെയ്യുന്നത്. തിരുപ്പിറവിയെ പരിശുദ്ധഅമ്മയുടെ കാഴ്ചപ്പാടിലൂടെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇതുവരെ നാം കണ്ടിട്ടില്ലാത്ത മാതാവിന്‌റെ മികവാര്‍ന്ന ചിത്രമായിരിക്കും മേരിയിലൂടെ അവതരിപ്പിക്കപ്പെടുക. കത്തോലിക്കാ വിശ്വാസിയായ ഡയറക്ടര്‍ ഡിജെ കാരുസ നിരവധി മതപണ്ഡിതരുമായി ചര്‍ച്ച നടത്തിയും ഏറെനാളത്തെ പഠനത്തിനും ശേഷമാണ് മേരി തയ്യാറാക്കിയിരിക്കുന്നത്. നോഹ കോഹെന്‍ ആണ് മാതാവിന്റെ വേഷം അഭിനയിക്കുന്നത്്.ചരിത്രം കണ്ടതില്‍ വച്ചേറ്റവും വലിയ നായികയായ മാതാവിന്റെ ജീവിതകഥ വളരെ നാടകീയമായിട്ടായിരിക്കും ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.
മാതാവിന്റെ കഥയുമായി നെറ്റ് ഫഌക്‌സ്; മേരി
Previous article