മലയാളം ക്രൈസ്തവഭക്തിഗാനരംഗത്ത് ചരിത്രംകുറിച്ചുകൊണ്ട് ഏഴ് കൃപാസനമരിയന്‍ഗാനങ്ങള്‍ ഏഴ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നതിന്റെ ആശീര്‍വാദച്ചടങ്ങ് കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ശാലോം ഭവനില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. യുകെ യിലെ മലയാളി ദമ്പതികളായ എസ്. തോമസും ലിസി സന്തോഷും ചേര്‍ന്ന് ഗാനവും ഈണവും നല്കിയ ഏഴു ഗാനങ്ങളാണ് മലയാളക്കര കടന്ന് മറ്റ് ദേശങ്ങളിലേക്കും കൃപാസനമാതാവിനോടുള്ള വണക്കവുമായി കടന്നുചെല്ലുന്നത്.
ക്രൈസ്തവഭക്തിഗാനങ്ങളിലൂടെ സുവിശേഷവല്‍ക്കരണം നടത്തുന്ന സന്തോഷിനെയും ലിസിയെയും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി അഭിനന്ദിച്ചു.ദൈവാത്മാവിന്റെ പ്രേരണയാലാണ് ഇവര്‍ ഗാനരചന നിര്‍വഹിക്കുന്നതെന്ന അദ്ദേഹം അഭിപ്രായപ്പെട്ടു. മാതാവിനോടുള്ള കത്തോലിക്കാസഭയുടെ ഭക്തിയുംവിശ്വാസവും വിശ്വാസികളിലേക്കും വിശ്വാസത്തിലേക്ക് കടന്നുവരാന്‍മടിച്ചുനില്ക്കുന്നവര്‍ക്കും ഒന്നുപോലെ പകര്‍ന്നുനല്കാന്‍ ഈ ഗാനങ്ങള്‍ക്ക് കഴിയട്ടെയെന്ന് കര്‍ദിനാള്‍ ആശംസിച്ചു.
ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രവുമായി സഹകരിച്ചാണ്് സന്തോഷ്-ലിസി ദമ്പതികള്‍ കൃപാസനഗാനങ്ങള്‍ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നത്. തമിഴ് , കന്നഡ, ഹിന്ദി,തെലുങ്ക്, കൊങ്കിണി, അറബി തുടങ്ങിയ ഭാഷകളിലേക്കാണ് ഗാനത്തിന്റെ മൊഴിമാറ്റം നടക്കുന്നത്. അതാതുഭാഷകളില്‍പ്രാവീണ്യമുള്ള വ്യക്തികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം നടത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു,
കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ക്രൈസ്തവഭക്തിഗാനങ്ങളിലൂടെ സുവിശേഷവല്‍ക്കരണത്തിന് പുതിയ രൂപവും ഭാവവും നല്കുന്ന ഈ ദമ്പതികളുടെ ഒട്ടുമിക്ക ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുള്ളവയാണ്. ഗോഡ്‌സ് മ്യൂസിക്കിന്റെ ബാനറിലാണ് ഗാനങ്ങളെല്ലാം പുറത്തുവന്നിരിക്കുന്നത്. ഫാ.തോമസ് ഉറുമ്പിടത്തില്‍, കെസിബിസി പ്രോലൈഫ് സമിതി സെക്രട്ടറി സാബു ജോസ്,കൃപാസനം അഡ്മിനിസ്‌ട്രേറ്റര്‍ സണ്ണി പരുത്തിയിൽ, ഔസേപ്പച്ചൻ കൃപാസനം,എസ്. തോമസ്, ലിസി സന്തോഷ് ഗോഡ്സ്
മ്യൂസിക്കിന്റെ മീഡിയ കോഡിനേറ്റർമാരായ ഹെർഷൽ ചാലക്കുടി, ഷോണ് തുടങ്ങിയവര് ചടങ്ങിൽ സംബന്ധിച്ചു.
Public Relations Officer
GodsMusic
Email : tomlisiya@outlook.com
WhatsApp Number : 00447739514977