റോമന്‍ കലണ്ടര്‍ അനുസരിച്ച് നവംബര്‍ 21 ന് ഒരുപ്രത്യേകതയുണ്ട്. നമ്മുടെ മാതാവിനെ ദേവാലയത്തില്‍ കാഴ്ചവച്ച ദിവസത്തിന്റെ ഓര്‍മ്മപുതുക്കലാണ് അന്നേദിവസം സഭ ആചരിക്കുന്നത്്. എന്നാല്‍ ഇങ്ങനെയൊരു സംഭവത്തെക്കുറിച്ചുള്ള പരാമര്‍ശം ബൈബിളില്‍ ഇല്ല. എന്നാല്‍ ഇങ്ങനെയൊരു പാരമ്പര്യത്തെ സഭ അംഗീകരിക്കുന്നുമുണ്ട് പ്രോട്ടോഇവാഞ്ചെലിസംഓഫ് ജെയിംസ് എന്ന പുരാതനപുസ്തകത്തില്‍ ഇതേക്കുറിച്ച് ചില സൂചനകളൊക്കെ നല്കുന്നുണ്ട് അതിന്‍പറയുന്നതുപ്രകാരം മാതാവിന്റെ പിതാവായ യോവാക്കിം മറിയത്തിന് രണ്ടുവയസു പ്രായമുള്ളപ്പോള്‍ തങ്ങള്‍ വാഗ്ദാനം നല്കിയതുപോലെ മകളെ ദൈവത്തിന് സമര്‍പ്പിക്കാന്‍ദേവാലയത്തില്‍ കൊണ്ടുപോകുന്നതിനെക്കുറിച്ച് അന്നയോട് സംസാരിച്ചുവെന്നും മൂന്നുവയസായപ്പോള്‍ മറിയത്തെ പുരോഹിതന്റെ കരങ്ങളില്‍ സമര്പ്പിച്ചുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. തുടര്‍ന്നുള്ള കാലം മുഴുവന്‍ മറിയം ദേവാലയത്തില്‍ തന്നെയാണ് കഴിച്ചുകൂട്ടിയതെന്നാണ് പാരമ്പര്യവിശ്വാസം.